സുലൈമാനി ബീഫ് ബിരിയാണി
text_fieldsബിരിയാണി മസാല
ചേരുവകൾ
- ബീഫ് : ഒന്നര കിലോ
- പാല് : ഒന്നര കപ്പ്
- വെള്ളം : 1 കപ്പ്
- വലിയ ജീരകം :1 ടേബിൾ സ്പൂൺ
- ചെറിയ ജീരകം : അര ടേബിൾ സ്പൂൺ
- പച്ച മല്ലി :1 ടേബിൾ സ്പൂൺ
- കുരുമുളക് :1 ടേബിൾ സ്പൂൺ
- ഏലക്ക :7
- ജാതി പത്രി : 1/2
- പട്ട :5
- ഗ്രാമ്പു :5
- പച്ചമുളക് : 4 എണ്ണം
- ഇഞ്ചി വെളുത്തുള്ളി : 2 ടേബിൾസ്പൂൺ
- സവാള (ചെറുതായി
- അരിഞ്ഞത്) 3
- രുചിക്ക് ഉപ്പ്
- നെയ്യ് : 2 ടേബിൾ സ്പൂൺ
- എണ്ണ :2 ടേബിൾ സ്പൂൺ
- മല്ലി, മഞ്ഞള്‍, മുളക് പൊടികള്‍ :1ടേബിൾ സ്പൂൺ വീതം
- ഗരം മസാല : 2 ടേബിൾ സ്പൂൺ
- തൈര് 1 കപ്പ്
- മല്ലി പുതിനയില : 1 കൈപിടി.
ചോറിനുള്ള ചേരുവകൾ
- അരി 5 കപ്പ്
- നെയ്യ് :4 ടേബിൾ സ്പൂൺ
- എണ്ണ : 2 ടേബിൾ സ്പൂൺ
- വെള്ളം : 7 1/2 കപ്പ്
- എല്ലാ സുഗന്ധവ്യഞ്ജനങ്ങളും
- 1 ടീസ്പൂൺ മിക്സ് ചെയ്യുക
- ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
4 മുതൽ 11 വരെ ഉള്ള ചേരുവകള്‍ ചേര്‍ത്ത് ഒരു കിഴി ഉണ്ടാക്കാം. കഴുകി വൃത്തിയാക്കിയ ബീഫ് ഒരു പ്രഷർ കുക്കറിലിടാം. അതിലേക്ക് ഈ കിഴിയും വെച്ച് കൊടുക്കാം. ശേഷം അതിലേക്ക് പശുവിൻ പാലും വെള്ളവും ചേര്‍ക്കാം. കിഴി നല്ലത് പോലെ അതിൽ ഇറങ്ങി ഇരിക്കുന്ന തരത്തില്‍ വെക്കണം. എന്നിട്ടു ഉപ്പ് ചേര്‍ത്തു ബീഫ് വേവിച്ചെടുക്കാം.
വെന്തതിനുശേഷം കിഴി എടുത്ത് നന്നായി പിഴിഞ്ഞ് അതിലുള്ള എല്ലാം എടുക്കാം. ശേഷം കിഴി കളയാം. ബീഫ് വേവിച്ച വെള്ളം ഒരുപാട് ഉണ്ടെങ്കിൽ അത് വറ്റിച്ചെടുക്കാം.
ഇനി ചോറ് തയാറാക്കാം അരി നല്ല പോലെ കഴുകി നമ്മൾ നെയ്ച്ചോർ ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കി എടുക്കാം. ഗാർണിഷിങ്ങിന് കുറച്ച് സവാള അണ്ടിപ്പരിപ്പ്, മുന്തിരി വറുത്ത് മാറ്റാം. ബിരിയാണി മസാല ഉണ്ടാക്കാന്‍ ഒരു പാന്‍ വെച്ച് ഓയിൽ ഒഴിച്ച് സവാള വഴറ്റി മഞ്ഞള്‍, മല്ലി, മുളക്, ഗരം മസാല എന്നിവ ചേര്‍ത്തു നന്നായി ഇളക്കി ശേഷം തൈര് ഉപ്പ് ചേര്‍ത്തു നന്നായി വഴറ്റുക.
ഇതിലേക്ക് വേവിച്ചു വെച്ച ബീഫ് ഗ്രേവിയോട് കൂടി ചേര്‍ത്ത് നല്ല പോലെ മിക്സ് ചെയ്യുക. ഒരു 2 മിനിറ്റ് നേരം അത് വേവിക്കുക. ഇനി ഈ മസാലയുടെ മേലെ വേവിച്ച് വെച്ച നെയ്ച്ചോർ ഇട്ട് മുകളില്‍ വറുത്ത് വെച്ച സവാള,അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലി പുതിനയില വിതറി അടച്ചുവെച്ച് കുറച്ചുനേരം ദം ചെയ്യാം. അരമണിക്കൂറിനു ശേഷം ചൂടോടെ വിളമ്പി ആസ്വദിച്ചു കഴിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.