സ്വീറ്റ് പ്ലാന്റിൻ ലസാനിയ
text_fieldsസ്വീറ്റ് പ്ലാന്റിൻ ലസാനിയ, ഇൻസെറ്റിൽ ഷിംന ഷാക്കിർ
ഇഫ്താർ സമയം മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, ആരോഗ്യകരമായ വിഭവമാണ് ‘സ്വീറ്റ് പ്ലാന്റിൻ ലസാനിയ’. പ്യുട്ടോറിക്കൻ ഡിഷ് എന്ന നിലയിൽ പ്രശസ്തമായ ഈ വിഭവത്തെ പരിചയപ്പെടാം.
ചേരുവകൾ
- നേന്ത്രപ്പഴം - നാല്
- കാഷ്യൂ നട്ട്, മുന്തിരി, നെയ്യ് - ആവശ്യത്തിന്
- ഏലക്ക പൊടിച്ചത് - അര ടീസ്പൂൺ
- പഞ്ചസാര - 3-4 ടേബ്ൾ സ്പൂൺ
- പാൽ - ഒരു ഗ്ലാസ്
- കോൺഫ്ലവർ - മൂന്ന് ടേബ്ൾ സ്പൂൺ
- ഏലക്ക പൊടിച്ചത് - അര ടീ സ്പൂൺ
- പഞ്ചസാര - രണ്ട് ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
നേന്ത്രപ്പഴം നാലെണ്ണം ചെറുതായി അരിഞ്ഞെടുക്കുക. ആവശ്യത്തിന് നെയ്യ് ചേർത്ത് അതിലേക്ക് കാഷ്യൂ നട്ട്സും മുന്തിരിയും ചേർത്ത് ചെറുതായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച പഴം ചേർത്ത് വഴറ്റിക്കൊടുക്കുക. മധുരം ആവശ്യമനുസരിച്ച് ചേർത്തു കൊടുക്കുക. അവസാനമായി അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർക്കാവുന്നതാണ്.
ഒരു ഗ്ലാസ് പാലിൽ മൂന്ന് ടേബ്ൾ സ്പൂൺ കോൺഫ്ലവറും, അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, രണ്ട് ടേബ്ൾ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി ചെറിയ തീയിൽ കുറുക്കിയെടുക്കുക. ഇത് ഒന്ന് ചൂടാറിയതിനു ശേഷം വലിയൊരു പ്ലേറ്റിൽ കുറച്ച് ഓയിൽ തടവി പഴത്തിന്റെ കൂട്ട് വെച്ച് സെറ്റ് ആക്കി കൊടുക്കുക. ഇതിന് മുകളിലായി പാലും കോൺഫ്ലവറും ചേർത്ത മിശ്രിതം കുറച്ചൊന്നു ചൂടാറിയതിനു ശേഷം ഒഴിച്ചു കൊടുക്കുക.
ഒരു മണിക്കൂർ ഫ്രിഡ്ജിൽവെച്ചതിനുശേഷം ഓരോ പീസായി കട്ട് ചെയ്ത് കഴിക്കാവുന്നതാണ്. ചൂടോടെയും സെർവ് ചെയ്യാം. പഴം കഴിക്കാത്ത മക്കൾക്ക് പോലും ഇഷ്ടമാകുന്ന ഒരു ഈസി ആൻഡ് ടേസ്റ്റി ഇഫ്താർ ഐറ്റം. റമദാനിലെ നോമ്പുതുറ വേളകളിൽ ഉപയോഗിക്കാൻ പറ്റിയ വിഭവം കൂടിയാണിത്.
വീട്ടിൽ പരീക്ഷിക്കാനും ചെയ്യാനും മറ്റുള്ളവർക്ക് പങ്കുവെക്കാനും പറ്റിയ ഒരു അടിപൊളി ഇഫ്താർ ഐറ്റം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.