Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകപ്പ കൊണ്ടൊരു...

കപ്പ കൊണ്ടൊരു കോഴിക്കാൽ

text_fields
bookmark_border
tapioca Chicken Leg
cancel

ആവശ്യമുള്ള സാധനങ്ങൾ:

  • കപ്പ നീളത്തിൽ അരിഞ്ഞത്: അര കിലോ
  • മൈദ: അര കപ്പ്
  • മുളകുപൊടി: ഒന്നര ടീസ്പൂൺ
  • മഞ്ഞൾപൊടി: 3/4 ടീസ്പൂൺ
  • കറിവേപ്പില: ആവശ്യത്തിന്
  • വെളുത്തുള്ളി ചതച്ചത്: നാല് അല്ലി
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -രണ്ട്​ എണ്ണം
  • കായപ്പൊടി- രണ്ടു നുള്ള്
  • ഉപ്പ്- ആവശ്യത്തിന്
  • ഓയിൽ/ വെളിച്ചെണ്ണ: പൊരിച്ചെടുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കപ്പ തൊലി കളഞ്ഞു കനം കുറച്ചു നീളത്തിൽ അരിയുക. ശേഷം നന്നായി കഴുകി വെള്ളത്തിൽ നിന്ന്​ ഊറ്റിയെടുത്ത്, തയാറാക്കിവെച്ച എല്ലാ ചേരുവകളും കപ്പയിലേക്ക് ചേർത്തതിനു ശേഷം അൽപാൽപം വെള്ളം ഒഴിച്ച്‌ കുഴമ്പ് പരുവത്തിൽ കുഴച്ചെടുക്കുക. അതിൽ നിന്ന്​ ഓരോ പിടി കൈയിലെടുത്ത് (ചെറിയ കോഴിക്കാലിന്‍റെ വലുപ്പത്തിൽ) ഒന്ന് അമർത്തി, ചൂടായ എണ്ണയിലേക്ക് ഇട്ട് മീഡിയം ചൂടിൽ പൊരിച്ചെടുക്കുക (തലശ്ശേരിയിലെ തട്ടുകടയിലെ പ്രധാന വിഭവമാണിത്​).

തയാറാക്കിയത്: റുക്‌സാന മഹബൂബ്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tapiocatapioca Chicken Legtapioca dish
News Summary - tapioca Chicken Leg how to make
Next Story