കപ്പ കൊണ്ട് തൃശൂർ സ്റ്റൈലിൽ കൊള്ളി സ്റ്റൂ
text_fieldsകപ്പ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയർ. പോഷക ഗുണങ്ങൾ ഏറെ അടങ്ങിയ കിഴങ്ങു വർഗമാണിത്. കപ്പയിൽ ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാനും അനീമിയ തടയാനും കപ്പ സഹായിക്കും. കാൻസറിനെ പ്രതിരോധിക്കാനും കപ്പക്ക് കഴിവുണ്ട്.
കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കപ്പ സ്റ്റൂ/കപ്പ ഇഷ്ടൂ. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഒരു വിഭവം. പ്രാതലിനു ചൂടുള്ള പുട്ടിെൻറ കൂടെയും നാലു മണിക്ക് ചായക്കൊപ്പവും കഴിക്കാൻ പറ്റും ഈ കിടിലൻ ഐറ്റം.
ചേരുവകൾ:
- കപ്പ: 1 കിലോ
- ചെറിയ ഉള്ളി: 6,7 എണ്ണം
- വെളുത്തുള്ളി: ഒരു കഷ്ണം
- ഉപ്പ്: ആവശ്യത്തിന്
- വെള്ളം: ആവശ്യത്തിന്
- മുളക് പൊടി: രണ്ട് ടീസ്പൂൺ
- കറിവേപ്പില: ആവശ്യത്തിന്
- വെളിച്ചെണ്ണ: മൂന്ന് ടേബ്ൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം:
കുക്കറിൽ കപ്പയും ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. ശേഷം വേറൊരു പാത്രം ചൂടാക്കി അതിലേക് രണ്ട് ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക് ചതച്ചു വെച്ച ചെറിയ ഉളളിയും വെളുത്തുള്ളിയും കറി വേപ്പിലയും ഇട്ടു നന്നായി വഴറ്റണം.
അതിലേക് മുളക് പൊടി ഇട്ട ശേഷം വേവിച്ചു വെച്ച കപ്പയും കൂടെ ഇട്ട് യോജിപ്പിച്ചെടുക്കുക. ഒരു ടേബ്ൾ സ്പൂൺ പച്ച വെളിച്ചെണ്ണ കൂടെ ഒഴിച്ച് കൊടുത്താൽ സ്വാദിഷ്ടമായ കപ്പസ്റ്റ്യു റെഡി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.