പഴുത്ത മാങ്ങ കളയരുതേ, മാങ്ങാതിര ഉണ്ടാക്കാം
text_fieldsമാമ്പഴക്കാലത്ത് നല്ല വെയിൽ ഉള്ളപ്പോൾ ഉണക്കിയെടുത്ത് സൂക്ഷിച്ചുവെച്ച് അടുത്ത സീസൺ വരെ ഉപയോഗിക്കാവുന്ന ഒന്നാണ് ഈ വിഭവം. നാരില്ലാത്ത മാങ്ങയാണ് ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുക,
ചേരുവകൾ:
- നാരില്ലാത്ത മാങ്ങ- 8-10 എണ്ണം
- ഉപ്പ് -സ്വാദിനു വേണ്ടി അൽപം ചേർക്കാം
- ജീരകപ്പൊടി -1/4 ടീസ്പൂൺ
- മുളകുപൊടി -1 ടീസ്പൂൺ
തയാറാക്കേണ്ടവിധം:
മാങ്ങയുടെ തൊലി കളഞ്ഞ ശേഷം, നീര് പിഴിഞ്ഞെടുക്കുക, ഇതിലേക്ക് ഉപ്പ്, ജീരകപ്പൊടി, ശകലം മുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിച്ചു, ഒരു പായയിലോ, പാളയിലോ മറ്റോ തേച്ചു പിടിപ്പിച്ച് നല്ല വെയിലുള്ളപ്പോൾ ഉണക്കാൻ വെക്കുക, ഉണങ്ങിവരുംതോറും, മഞ്ഞയിൽ നിന്ന് തവിടു നിറത്തിലേക്ക് മാറും ഇതിന്റെ നിറം. നന്നായി ഉണങ്ങിക്കഴിഞ്ഞാൽ, ഒരു കുപ്പിയിലോ ഭരണിയിലോ ആക്കി സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാവുന്നതാണ്. ജീരകം പൊടിച്ചത്, മുളകുപൊടി എന്നിവ ഇല്ലാതെയും ഇത് ഉണ്ടാക്കാം. സ്വാദ് കൂടാൻ ആണ് ഇവ ചേർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.