Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവ്യത്യസ്തമായ രുചി,...

വ്യത്യസ്തമായ രുചി, 'സിന്ധി ബിരിയാണി'

text_fields
bookmark_border
sindhi biriyani
cancel
Listen to this Article

ബിരിയാണി നമുക്കെല്ലാം ഇഷ്ടമാണ്. ബിരിയാണികൾ പലവിധം. നല്ല എരിവും പുളിയുമൊക്കെയുള്ള ഒരു തരം ബിരിയാണിയാണ് നമ്മുടെ ഇന്നത്തെ ഐറ്റം, സിന്ധി ബിരിയാണി. ഉരുളക്കിഴങ്ങ് ചേർത്ത് ചിക്കനിൽ ആണ് ഇത് മിക്കവാറും ഉണ്ടാക്കി എടുക്കാറുള്ളത്. കാണാൻ നല്ല ഭംഗിയും കഴിക്കാൻ രുചിയുമുള്ള ഈ ബിരിയാണിക്ക് നമ്മുടെ നാടൻ ബിരിയാണികളിൽ നിന്നും വേറിട്ട് നിൽക്കുന്ന രുചിയാണ്. നിറങ്ങളിലെ വ്യത്യസ്തത കാരണം കുട്ടികൾക്ക് ഏറെ ആകർഷകമായ ബിരിയാണി കൂടിയാണിത്.

ചേരുവകൾ:

  • ചിക്കൻ -1&1/2 കിലോ
  • ഉള്ളി -3 എണ്ണം (വറുക്കാൻ)
  • ഉള്ളി അരച്ചത് -4 എണ്ണം
  • പച്ച മുളക് -4 എണ്ണം
  • തക്കാളി വട്ടത്തിൽ അരിഞ്ഞത് -2
  • തക്കാളി അരച്ചത് -4 എണ്ണം
  • മല്ലിയില അരിഞ്ഞത് -1 ടേബിൾ സ്പൂൺ
  • പൊതീന അരിഞ്ഞത് -1 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -2 ടേബിൾ സ്പൂൺ
  • പുളി ഇല്ലാത്ത കട്ട തൈര്-1 കപ്പ്
  • ഉരുളക്കിഴങ്ങ് അരിഞ്ഞത് -2 എണ്ണം
  • നാരങ്ങാ വട്ടത്തിൽ അരിഞ്ഞത് -2 എണ്ണം
  • മഞ്ഞൾ പൊടി -1 ടീസ്പൂൺ
  • കാശ്മീരി ചില്ലി പൌഡർ -2 ടീസ്പൂൺ
  • മല്ലിപ്പൊടി -1 ടീസ്പൂൺ
  • ഏലക്ക പൊടി -1/2 ടീസ്പൂൺ
  • സിന്ധി ബിരിയാണി മസാല -2 ടേബിൾ സ്പൂൺ
  • ഏലക്കായ-5
  • ഗ്രാമ്പു -6
  • പട്ട -ചെറിയ കഷ്ണം
  • ചെറിയ ജീരകം -1 ടീസ്പൂൺ
  • നെയ്യ് -1 ടേബിൾ സ്പൂൺ
  • എണ്ണ -4 ടേബിൾ സ്പൂൺ
  • കുരുമുളക് -8,9 എണ്ണം
  • ബസ്മതി അരി -1 കിലോ
  • ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അരി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ 15 മിനിട്ടു ഇട്ടുവെക്കുക. ഉരുളക്കിഴങ്ങ് ഇത്തിരി മഞ്ഞൾ പൊടി ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക. മുക്കാൽ ഭാഗം വേവിച്ചാൽ മതി. ഉള്ളി എണ്ണയിൽ വറുത്തു കോരി വെക്കുക. ഉള്ളി പൊരിച്ച എണ്ണയിൽ മുക്കാൽ ഭാഗം വേവിച്ച ഉരുളക്കിഴങ്ങു പൊരിച്ചെടുക്കുക. മറ്റൊരു വലിയ പാനിൽ രണ്ട്​ ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് ഏലക്ക, ഗ്രാമ്പു, പട്ട , കുരുമുളക് എന്നിവ ഇട്ടു അരച്ച് വെച്ച ഉള്ളി ചേർത്ത് വഴറ്റി എടുക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തു വീണ്ടും വഴറ്റി പച്ച ചുവ മാറുന്നത് വരെ വഴറ്റുക.

ശേഷം തക്കാളി അരച്ചത് ഒഴിച്ച് കൊടുത്ത്​ നന്നായൊന്നു വഴറ്റി എണ്ണയൊന്നു തെളിഞ്ഞു വന്നാൽ പച്ചമുളക് ചേർത്തു വഴറ്റി പൊടികളായ മഞ്ഞൾ പൊടി, കശ്‍മീരി ചില്ലി പൗഡർ, മല്ലിപ്പൊടി, ഏലക്കായപ്പൊടി, സിന്ധി ബിരിയാണി മസാല എല്ലാം ചേർത്തു വീണ്ടും നന്നായി വഴറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത്​ ചിക്കൻ ഇട്ടു നന്നായൊന്നു യോജിപ്പിച്ചു കൊടുക്കുക. മസാലയൊക്കെ ചിക്കനിൽ പിടിക്കുന്ന വിധം യോജിപ്പിക്കുക.

ശേഷം തൈര് ചേർത്ത് ഇളക്കി കൊടുക്കുക. മല്ലിയില, പൊതീന, വറുത്ത ഉള്ളി ഇവ ചേർത്ത് വീണ്ടും നന്നായൊന്നു യോജിപ്പിച്ചെടുത്ത ശേഷം അടച്ചു വെച്ച് വേവിക്കുക. ശേഷം പൊരിച്ചു വെച്ച ഉരുളക്കിഴങ്ങ്​ കൂടെ ഈ മസാലയിലേക്ക് ചേർത്തിയാൽ മസാല റെഡി. ഇനി മറ്റൊരു പാൻ എടുത്ത് അരി വേവിച്ചെടുക്കാം. അതിനായി വെള്ളത്തിലേക്ക് പട്ട ഇല, ഗ്രാമ്പു, ഏലക്ക, ചെറിയ ജീരകം ഇവ ചേർത്ത്​ അരി ഇട്ടു കൊടുത്തു ഉപ്പും ചേർത്തു വേവിച്ചെടുക്കുക. ശേഷം ചോറിലെ വെള്ളമൊക്കെ മാറ്റി വാർത്തെടുക്കുക.

വലിയൊരു ചെമ്പിലേക്ക് ധം ഇടുന്നതിനായി ചോർ കുറച്ചിട്ട് അതിന്​ മുകളിൽ ചിക്കൻ മസാല വീണ്ടും ചോർ ഇട്ടു വറുത്തു എടുത്ത ഉള്ളി, മല്ലിയില, പൊതീന എല്ലാം ചേർത്തു വീണ്ടും മസാല ഇട്ടു അതിനു മുകളിൽ ചോറ് ഇട്ട് ലേയർ ആക്കി വട്ടത്തിൽ അരിഞ്ഞ നാരങ്ങയും തക്കാളിയും വറുത്ത ഉള്ളിയും ഓറഞ്ച് കളറും മല്ലിയില പൊതീന നെയ്യ് എല്ലാം ഇട്ടു 20-25 മിനുട്ട്‌ ധം ഇട്ടു കൊടുത്താൽ സിന്ധി ബിരിയാണി റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biriyanisindhi biriyani
News Summary - tasty sindhi biriyani
Next Story