തയാറാക്കാം അതീവ രുചിയിൽ ഉപ്പുമാവ്
text_fieldsപല വീട്ടമ്മമാർക്കും ഇപ്പോഴും പരാതിയാണ് ഉപ്പുമാവ് ഉണ്ടാക്കിയാൽ ശരിയാവുന്നില്ല എന്ന്. എങ്കിൽ ഉപ്പുമാവ് ഇനി ഇതു പോലൊന്നു തയ്യാറാക്കി നോക്കു. എല്ലാം പാകത്തിന് ചേർത്ത് അതിന്‍റേതായ രീതിയിൽ തയ്യാറാക്കിയാൽ നമുക്ക് രുചികരമായി കഴിക്കാം മൃദുലമായ ഉപ്പുമാവ്. നമുക്കിഷ്ടമുള്ള പച്ചക്കറികളും വേണമെങ്കിൽ ചേർക്കാവുന്നതാണ്.
ചേരുവകൾ:
- റവ -1 കപ്പ്
- പച്ചമുളക് -2 എണ്ണം
- സവാള -1 എണ്ണം
- ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ
- ഉഴുന്ന് -1 ടീസ്പൂൺ
- എണ്ണ -1 ടേബിൾ സ്പൂൺ
- നെയ്യ് -1 ടേബിൾ സ്പൂൺ
- കടുക് -1 ടീസ്പൂൺ
- ചുവന്ന മുളക്-3 എണ്ണം
- കറിവേപ്പില -2 തണ്ട്
- ക്യാരറ്റ് അരിഞ്ഞത്
- -1 എണ്ണത്തിന്റെ പകുതി
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം -1 കപ്പ്
- പശുവിൻ പാൽ - 1 കപ്പ്
- തേങ്ങ ചിരവിയത് -2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം:
ആദ്യം റവ ഒരു പാനിലേക്ക് ഇട്ടു കൊടുത്തു നന്നായിട്ട് വറുത്തെടുത്ത് മാറ്റിവെക്കണം. അതിനുശേഷം മറ്റൊരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണയും നെയ്യും ചേർത്ത്, ചൂടാക്കി കടുക് പൊട്ടിച്ച്, ഉഴുന്ന് ഇട്ട് അതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കാരറ്റ് ചേർത്ത്, പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റണം.
ചിരകിയ തേങ്ങയും ചേർത്ത് നന്നായിട്ട് മൂപ്പിച്ചെടുക്കുക. മൂത്തുകഴിയുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് കൂടെ പാലും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഇത് നന്നായി തിളച്ചതിനു ശേഷം മാത്രം വറുത്ത റവ ചേർത്ത് കൊടുക്കുക. അടച്ചു വെച്ച് മീഡിയം തീയ്യിൽ വേവിച്ചെടുക്കുക. നല്ല മൃദുലമായ ഉപ്പുമാവ് തയ്യാറാക്കിയെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.