വെജിറ്റബിൾ ചിക്കൻ പോള
text_fieldsആവശ്യമുള്ള സാധനങ്ങൾ
മുട്ട - 4 എണ്ണം
മൈദ -3 ടേബ്ൾ സ്പൂൺ
സവാള -1 വലുത്
വെളുത്തുള്ളി-1 ടീസ്പൂൺ
ചെറുതായി അരിഞ്ഞത്
ഇഞ്ചി -1/2 ടീസ്പൂൺ
ചെറുതായി അരിഞ്ഞത്
കാരറ്റ് -1 കപ്പ് ചെറുതായി അരിഞ്ഞത്
കാബേജ് - 1 കപ്പ് ചെറുതായി അരിഞ്ഞത്
ബീൻസ് -1 കപ്പ് ചെറുതായി അരിഞ്ഞത്
ക്യാപ്സിക്കം-1 ചെറുതായി അരിഞ്ഞത്
എല്ലില്ലാത്ത ചിക്കൻ-1 കപ്പ്
പച്ചമുളക്-3 എണ്ണം
ബട്ടർ/സൺഫ്ലവർ ഓയിൽ - 2 ടേബ്ൾസ്പൂൺ
കുരുമുളകുപൊടി -1/2 ടീസ്പൂൺ
മഞ്ഞൾപൊടി - കാൽ ടീസ്പൂൺ
മല്ലിയില- ഒരു ചെറിയ പിടി
തയാറാക്കുന്ന വിധം:
ചിക്കൻ അൽപം മഞ്ഞളും ഉപ്പും കുരുമുളകു പൊടിയും ചേർത്ത് വേവിക്കുക. ചിക്കൻ ചൂടാറുമ്പോൾ മിക്സിയിലിട്ട് ചെറുതായി ക്രഷ് ചെയ്തു വെക്കുക. ഒരു പാൻ അടുപ്പത്തുവെച്ച് അതിലേക്ക് സൺഫ്ലവർ ഓയിലോ/ബട്ടറോ ചേർക്കുക. അതിലേക്ക് വെളുത്തുള്ളി ഇഞ്ചി ചേർത്ത് മൊരിഞ്ഞുവരുമ്പോൾ സവാളയും പച്ചമുളകും അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികളും ചേർക്കുക. പച്ചക്കറികൾ പകുതി വേവാകുമ്പോൾ ക്യാപ്സിക്കവും ക്രഷ് ചെയ്തുവെച്ച ചിക്കനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞൾപൊടിയും ആവശ്യത്തിന് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. അടുപ്പ് ഓഫാക്കി മല്ലിയില ചേർത്ത് കൂട്ട് ചൂടാറാൻ വെക്കുക. മിക്സിയുടെ ജാറിലേക്ക് മുട്ടയും മൈദയും കാൽ സ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അടിക്കുക. ഇതിലേക്ക് ചൂടാറിയ കൂട്ട് ചേർത്ത് യോജിപ്പിക്കുക.
ഒരു സോസ് പാനിൽ ഓയിൽ തടവി അതിലേക്ക് ഈ കൂട്ട് ഒഴിച്ച് അതിന്റെ മുകളിൽ അലങ്കാരത്തിനായി അൽപം മല്ലിയില വിതറി സോസ് പാനിന്റെ മൂടി അടച്ചുവെക്കുക. സ്റ്റൗവിന്റെ ഏറ്റവും ചെറിയ തീയിൽ സോസ് പാൻ വെച്ച് 15 മിനിറ്റ് വേവിക്കുക (ചുവടുകട്ടി ഇല്ലാത്ത പാത്രമാണെങ്കിൽ പാനിന്റെ അടിയിൽ പഴയ ഫ്രൈപാനോ അലുമിനിയം മൂടിയോ വെക്കേണ്ടതാണ്). ശേഷം ഒരു ഫ്രൈ പാൻ അൽപം ഓയിൽ തടവി വേവിച്ച പോളയുടെ മുകൾഭാഗം ഇതിലേക്ക് മറിച്ചിട്ട് രണ്ടു മിനിറ്റ് വേവിക്കുക. രുചികരമായ ചിക്കൻ വെജിറ്റബിൾ പോള തയാർ (ചിക്കൻ ചേർക്കാതെയും ഈ വിഭവം തയാറാക്കാവുന്നതാണ്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.