മലബാറിലെ കല്യാണ വീട്ടിലെ വെൽക്കം ഡ്രിങ്ക്
text_fieldsവ്യത്യസ്തവും രുചികരവുമായ പലവിധ വിഭവങ്ങളാൽ സമ്പന്നമാണ് മലബാർ. മലബാറിന്‍റെ ഭക്ഷണങ്ങളുടെ രുചിപെരുമ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അതിൽ ഒന്നാണ് മലബാർ കല്യാണ വീടുകളിൽ ഉണ്ടാക്കുന്ന വെൽക്കം ഡ്രിങ്ക്. ഒരിക്കൽ രുചിച്ചാൽ നാവിൽ തങ്ങി നിൽക്കും ആ രുചി. കസ്റ്റാർഡ് പൗഡർ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ രുചികരമായൊരു ഡ്രിങ്ക്. ഇതിൽ വേണമെങ്കിൽ ഇഷ്ടാനുസരണം ആപ്പിൾ, ഡ്രൈ ഫ്രൂട്സ്, മാങ്ങ തുടങ്ങി ഏത് പഴ വർഗ്ഗവും ചെറുതായി അരിഞ്ഞു ചേർക്കാം. ഐസ് ക്രീം ഇഷ്ടമുള്ളവർക്ക് അതും ചേർക്കാം.
ചേരുവകൾ:
- പാൽ- 3/4 ലിറ്റർ
- പഞ്ചസാര- 1/2 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക്- ഒരു ടേബിൾ സ്പൂൺ
- ബേസിൽ സീഡ്/കസ്കസ്- രണ്ട് ടേബിൾ സ്പൂൺ
- കസ്റ്റാർഡ് പൗഡർ- രണ്ട് ടേബിൾ സ്പൂൺ
- പിസ്താ/ബദാം - ഒരു ടേബിൾ സ്പൂൺ
ഉണ്ടാക്കുന്ന വിധം:
പാത്രത്തിലേക്ക് പാൽ ഒഴിച്ച് കൊടുത്തു തിളപ്പിക്കുക. വേറൊരു കപ്പിലേക്ക് കസ്റ്റാർഡ് പൗഡർ ഇട്ടു അതിലേക്ക് പാൽ തിളക്കുന്നതിന് മുമ്പ് അര ഗ്ലാസ് പാൽ എടുത്തു യോജിപ്പിച്ചെടുക്കുക. കട്ട കെട്ടാതെ യോജിപ്പിച്ചെടുക്കണം. പാൽ തിളച്ചു വരുമ്പോൾ ഈ മിശ്രിതം അതിലേക്ക് ഒഴിച്ച് കൊടുക്കുക. പഞ്ചസാരയും കൂടെ ചേർത്ത് കൊടുക്കാം. കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കൊടുത്തു എല്ലാം കൂടെ നന്നായി യോജിപ്പിച്ചെടുത്താൽ തീ ഓഫ് ചെയ്യാം.
ചൂടാറിയ ശേഷം അൽപ നേരം ഫ്രിഡ്ജിൽ വെക്കണം. കസ്കസിലേക് കുറച്ചു വെള്ളം ഒഴിച്ച് മാറ്റി വെക്കുക. നന്നായി തണുത്ത ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് കസ്റ്റാർഡും കുറച്ചു ഐസ് ക്യൂബ്സും ഇട്ടു നന്നായി അടിച്ചെടുത്ത് അതിലേക്ക് വെള്ളത്തിൽ ഇട്ടു വെച്ച കസ്കസും കൂടെ ഇട്ടു യോജിപ്പിച്ചു കൊടുക്കാം. ശേഷം മുകളിൽ പിസ്ത പൊടിച്ചതോ ബദാം പൊടിച്ചതോ തൂകി കൊടുത്താൽ രുചിയേറിയ കസ്റ്റാർഡ് ഡ്രിങ്ക് റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.