ക്രിസ്മസിന് മധുരം കൂട്ടാൻ ബ്ലാക്ക് ഫോറസ്റ്റ്
text_fieldsക്രിസ്മസ് ആഘോഷിക്കുന്ന ഒാരോ വർഷവും വ്യത്യസ്തവും രുചികരവുമായ കേക്കുകളാണ് നമ്മൾ വീടുകളിൽ ഒരുക്കുന്നത്. ഇത്തവണ ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വളരെ എളുപ്പത്തിൽ നമുക്ക് തയാറാക്കാം...
ആവശ്യമുള്ള സാധനങ്ങൾ:
- മൈദ- ഒരു കപ്പ്
- പഞ്ചസാര- അര കപ്പ്
- കൊകോ പൗഡർ- കാൽ കപ്പ്
- ബേക്കിങ് പൗഡർ- ഒരു ടീസ്പൂൺ
- ബേക്കിങ് സോഡ- കാൽ ടീസ്പൂൺ
- മുട്ട- രണ്ട്
- വാനില എെസൻസ്- ഒരു ടീസ്പൂൺ
- ബട്ടർ- കാൽ കപ്പ്
- വിപ്പിങ് ക്രീം- ഒരു കപ്പ്
- പൊടിച്ച പഞ്ചസാര- രണ്ട് ടേബ്ൾ സ്പൂൺ
- പഞ്ചസാര ലായനി- കാൽ കപ്പ്
- ചോക്ലറ്റ്- ചെറുതായി അരിഞ്ഞത്
- ചെറിപ്പഴം- കാൽ കപ്പ്
XMAS SPECIALതയാറാക്കേണ്ട വിധം:
ഡ്രൈ ഇൻക്രീഡിയൻസ് എല്ലാം നന്നായി അരിച്ചെടുക്കുക. ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് മുട്ടകൂടി പൊട്ടിച്ച് ബീറ്റ് ചെയ്യുക. ഡ്രൈ ഇൻക്രീഡിയൻസും വാനില എെസൻസും ഇതിലേക്ക് ചേർത്ത് സ്പാച്ചുല കൊണ്ട് നന്നായി മിക്സ് ചെയ്യുക. ഓയിൽ ഗ്രേസ് ചെയ്ത കേക്ക് മോൾഡിലേക്ക് മിശ്രിതം ഒഴിച്ച് ബേക്ക് ചെയ്യാം. പ്രീഹീറ്റ് ചെയ്ത ഓവനിൽ 350 ഡിഗ്രിയിൽ 30-35 മിനിറ്റ് കേക്ക് ബേക്ക് ചെയ്തെടുക്കാം.
കേക്ക് തയാറാകുമ്പോഴേക്കും ഷുഗർ സിറപ്പ് തയാറാക്കാം. കാൽകപ്പ് വെള്ളം ചൂടായി വരുമ്പോൾ അത്രതന്നെ പഞ്ചസാര ചേർത്ത് നന്നായി ലയിപ്പിക്കുക. ഇത് ചൂടാറാൻ അനുവദിക്കുക. തണുത്ത ബൗളെടുത്ത് വിപ്പിങ് സ്റ്റിഫായി ബീറ്റ് ചെയ്യുക. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും വാനില എെസൻസും ചേർക്കുക.
കേക്ക് തണുത്തു കഴിഞ്ഞാൽ ലെയറായി മുറിക്കുക. ഓരോ ലെയറിലും ഷുഗർ സിറപ്പ് ബ്രഷ് ചെയ്തുകൊടുക്കുക. ഇതിലേക്ക് വിപ്പിങ് ക്രീം ഫിൽ ചെയ്യുക. അതിനു മുകളിൽ മുറിച്ചുവെച്ച ചെറീസ് വിതറുക. ഓരോ ലെയറിലും ഇതേ പ്രവൃത്തി തുടരുക. ടോപ്പിങ്ങിൽ ക്രീം തേച്ചതിനു ശേഷം ചെറുതായി അരിഞ്ഞ ചോക്ലറ്റും ചെറീസും കൊണ്ട് ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്യാം. അര മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനു ശേഷം കേക്ക് മുറിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.