നൂഡ്ൽസ് മാജിക് ഓർക്കുന്നോ?
text_fieldsഇലക്കറിയിൽനിന്ന് ഓടിയൊളിച്ച പലരും മുതിർന്നപ്പോൾ പറഞ്ഞിട്ടുണ്ട്, ‘ഇതാണെന്റെ ഏറ്റവും കംഫർട്ടായ ഭക്ഷണ’മെന്ന്. കുട്ടിക്കാലത്ത് അമ്മയുടെ ഒന്നോ രണ്ടോ ഉരുളകൊണ്ട് വയർ നിറഞ്ഞുവെന്ന് അലറുന്ന നാം വലുതായിട്ട് ഇഷ്ടഭക്ഷണം കഴിക്കുമ്പോൾ എത്ര ഉരുള കഴിച്ചുവെന്ന് എണ്ണാൻ പോലും മറന്നുപോകും. അങ്ങനെ ഭക്ഷണശീലങ്ങളെല്ലാം മാറിയാലും കുട്ടിക്കാലത്തെ ഭക്ഷണ കുസൃതികൾ നമ്മുടെ രുചിയോർമയിൽ നിറഞ്ഞുനിൽക്കും. അത്തരം രസമേറിയ ചില ഓർമകൾ:
-മുഴുവൻ ഭക്ഷണവും അമ്മ വാരിത്തരണമെന്ന വാശി: അമ്മയുടെ ഉരുളയുടെ രുചി വായിൽനിന്ന് ഒരിക്കലും മായില്ലെന്ന് ഭംഗിക്ക് പറഞ്ഞാലും ആ രുചി മായില്ലെന്നുതന്നെയാണ് മിക്കവരുടെയും അനുഭവം.
● പ്ലേറ്റിലുള്ളത് തീർക്കാൻ അച്ഛന്റെ സഹായം തേടിയത്: അമ്മയുടെ കണ്ണുരുട്ടൽ ഭയന്ന്, പ്ലേറ്റിലുള്ളത് തീർക്കാൻ കുഞ്ഞുന്നാളിൽ അച്ഛൻ സഹായിച്ചിട്ടുണ്ടോ? പല കലഹങ്ങളിലും അച്ഛൻ രക്ഷകനായതുപോലെ ഇതും പലരുടെയും ഓർമയാണ്.
● സഹോദരങ്ങളുടെ പ്ലേറ്റിലെ ഭക്ഷണം തന്റെ പ്ലേറ്റിലേതിനേക്കാൾ കൂടുതലാണെന്നും കൂടുതൽ രുചികരമാണെന്നും പറഞ്ഞ് അതിനുവേണ്ടി വാശി പിടിക്കാത്ത ഒരു അനിയനും അനിയത്തിയും നിങ്ങളുടെ ഓർമയിലും കാണില്ലേ?
● ഇഷ്ടഭക്ഷണം മുഴുവൻ കഴിച്ചശേഷം പാത്രവും കൈയുമെല്ലാം നക്കിത്തുടച്ച് വൃത്തിയാക്കിയശേഷം ഇനിയുമുണ്ടോ എന്ന്, അമ്മയെ നോക്കുന്ന ഒരു ഉണ്ടക്കണ്ണി/ഉണ്ടക്കണ്ണൻ നിങ്ങളുടെ മനസ്സിൽ ഇപ്പോഴുമുണ്ടോ?
● പ്ലേറ്റിൽ ചുരുണ്ടുചുരുണ്ടിരിക്കുന്ന നൂഡ്ൽസ് കൈകൊണ്ടോ ഫോർക്ക് കൊണ്ടോ തൊടാതെ വായ് കൊണ്ട് വലിച്ചെടുത്ത് അപ്രത്യക്ഷമാക്കുന്ന മാജിക് പരീക്ഷിച്ചവർക്ക്, അങ്ങനെയൊന്ന് ഇനിയും ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും നടക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.