ഭക്ഷണത്തിന്റെ ചിത്രങ്ങൾ നോക്കിയിരുന്നാൽ വിശപ്പ് കൂടുമോ കുറയുമോ?; ഗവേഷകർ പറയുന്നത് ഇതാണ്
text_fieldsമനുഷ്യന്റെ എക്കാലത്തേയും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് വിശപ്പ്. സമയാസമയങ്ങളിൽ വിശപ്പ് ഉണ്ടാകുമായിരുന്നില്ലെങ്കിൽ മനുഷ്യൻ അവന്റെ ജീവിതെത്ത മറ്റെവിടയെങ്കിലും ഒക്കെ എത്തിച്ചേനെ. വിശപ്പടക്കാൻ ഭക്ഷണം കഴിച്ചാൽ മാത്രമേ സാധിക്കൂ എന്നാണ് പൊതുവിശ്വാസം. എന്നാൽ അങ്ങനെയല്ലെന്നാണ് ഏറ്റവും പുതിയ ഗവേഷണ ഫലങ്ങൾ കാണിക്കുന്നത്.
ഭക്ഷണത്തിൻറെ ചിത്രങ്ങളിൽ നോക്കിയാലും വിശപ്പ് ശമിപ്പിക്കാൻ കഴിയും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ഡെൻമാർക്കിലെ ആർഹസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പക്ഷെ അങ്ങിനെ നോക്കുമ്പോൾ ഒരു നിബന്ധനയുണ്ട്. ഇഷ്ട ഭക്ഷണത്തിലേക്ക് ഒരു തവണ നോക്കിയാൽ പോരാ 30 തവണ എങ്കിലും നോക്കണം എന്നാണ് ഗവേഷകർ പറയുന്നത്. എന്നുവച്ചാൽ ഇനി വിശപ്പ് തോന്നിയാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണോ ആ വിഭവത്തിന്റെ ചിത്രം എടുത്ത് കുറച്ച് അധികം സമയം അങ്ങനെ നോക്കിയിരുന്നാൽ മതിയെന്ന് സാരം.
ഭക്ഷണത്തിന്റെ ചിത്രങ്ങൾ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും എന്നത് ഗവേഷകർക്ക് പുതിയയൊരു അക്‍വാണ്. ഒന്നോ രണ്ടോ തവണ ഒരു ഭക്ഷണത്തിൻറെ ചിത്രത്തിലേക്ക് നോക്കിയാൽ നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ലെന്നും എന്നാൽ ഒരേ ഭക്ഷണത്തിന്റെ ചിത്രം ആവർത്തിച്ച് കാണുന്നത് ആളുകൾക്ക് സംതൃപ്തി നൽകും എന്നുമാണ് ഗവേഷകർ പറയുന്നത്.
വിശദമായ പഠനമാണ് ഗവേഷകർ ഇക്കാര്യത്തിൽ നടത്തിയത്. ആയിരത്തിലധികം ആളുകളെ പങ്കാളികളാക്കിയാണ് ഗവേഷണം നടന്നത്. ഇവർക്ക് വ്യത്യസ്ത ഭക്ഷണപദാർഥങ്ങളുടെ ചിത്രങ്ങൾ നോക്കാൻ നൽകിക്കൊണ്ടായിരുന്നു പഠനം. ചിത്രങ്ങളിൽ കൂടുതൽ തവണ ആവർത്തിച്ചു നോക്കിയവർക്ക് കൂടുതൽ സംതൃപ്തി ലഭിച്ചു എന്നാണ് പഠനത്തിൽ പറയുന്നത്. പിസ, ബർഗർ മുതലായ ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങി ചോക്ലേറ്റുകളുടെയും ചെറിയ മിഠായികളുടെയും ശീതള പാനീയങ്ങളുടെയും പോലും കാര്യത്തിൽ ഇത് സത്യമാണ് എന്നും പഠനം പറയുന്നു.
ഗവേഷണത്തിൽ പങ്കാളിയായ ആർഹസ് സർവകലാശാലയിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്‌മെന്റിലെ പിഎച്ച്ഡി വിദ്യാർത്ഥി ജാർക്ക് ആൻഡേഴ്സ് ഇത്തരത്തിൽ ഒരു സംതൃപ്തി ലഭിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനമാണ്. ഭക്ഷണം കഴിക്കുമ്പോൾ ഉത്തേജിക്കപ്പെടുന്ന തലച്ചോറിന്റെ ഭാഗങ്ങൾ ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങളിലേക്ക് ആവർത്തിച്ചു നോക്കുമ്പോഴും ഉത്തേജിപ്പിക്കപ്പെടും എന്നാണ് ജാർക്ക് ആൻഡേഴ്സ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.