കേക്കുകൊണ്ട് കുടുംബം പോറ്റിയ 35 സ്ത്രീകൾ
text_fieldsകൊടുവള്ളി ബ്ലോക്കിലെ താമരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി ഭാഗങ്ങളിലുള്ള 35 ഓളം സ്ത്രീകൾ കേക്ക് നിർമിച്ചാണ് കോവിഡ് കാലത്തെ അതിജീവിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളാണിവർ.
കുട്ടികളെ കൂടുതൽ ശ്രദ്ധിക്കേണ്ടതിനാൽ പുറത്ത് ജോലിക്കു പോകാൻ സാധിക്കാത്തതിനാലാണ് വീട്ടിൽ തന്നെ വരുമാനം കണ്ടെത്താൻ കേക്ക് നിർമാണത്തിലേക്ക് തിരിഞ്ഞതെന്ന് കോടഞ്ചേരി സ്വദേശി ഷീജ പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിെൻറയും കോഴിക്കോട് നാഷനൽ ട്രസ്റ്റിെൻറയും അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിെൻറയും (അസാപ്പ്) സഹകരണത്തോടെയാണ് ഇവർ കേക്ക് നിർമാണം പരിശീലിച്ചത്.
ജില്ല കലക്ടർ എസ്. സാംബശിവറാവുവിെൻറ പ്രത്യേക നിർദേശ പ്രകാരം ആരംഭിച്ച പദ്ധതിയിലാണ് ഇവർ കേക്ക് നിർമാണ പരിശീലനം ആരംഭിച്ചത്. അവസാന പരീക്ഷയും കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വേളയിലാണ് ലോക്ഡൗൺ എത്തിയത്. അതോടെ ഇവർ വീട്ടിൽ തന്നെ കേക്ക് നിർമിച്ച് വരുമാനം കെണ്ടത്താനും തുടങ്ങി.
പരിശീലനം പൂർത്തിയാക്കിയ 35 അമ്മമാർക്കുള്ള ക്രാഫ്റ്റ് ബേക്കിങ് കോഴ്സ് സർട്ടിഫിക്കറ്റ് വിതരണവും വിവിധതരം കേക്കുകളുടെ പ്രദർശനവും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാർച്ച് എട്ടിന് രാവിലെ 10 ന് ജില്ല കലക്ടർ സാംബശിവ റാവു നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.