റൂഹ് അഫ്സ മുതൽ വിംറ്റൊ വരെ; പുത്തൻ രുചികളുമായി പാനീയങ്ങൾ
text_fieldsസുഹാർ: റമദാൻകാലത്ത് നോമ്പ് മുറിക്കുമ്പോഴുള്ള പാനീയങ്ങളിൽ വെള്ളവും നാരങ്ങ വെള്ളവും തന്നെയായിരുന്നു കാലങ്ങളോളം. പിന്നീട് തണ്ണിമത്തൻ കലക്കിയതും പഴച്ചാറുകളും പിടിച്ചു. ചായ നോമ്പ് തുറക്കുന്ന സമയങ്ങളിൽ നിർബന്ധമില്ലായിരുന്നു. തരിക്കഞ്ഞിയും മറ്റും വിളമ്പിയിരുന്ന സ്ഥാനത്ത് ഇന്ന് കുടിക്കാൻ ഓരോ ദിവസവും പല വർണങ്ങളിലും രുചിയിലും പാനീയങ്ങൾ സ്ഥാനംപിടിച്ചു.
ജ്യൂസ് ഏതുതരം പഴത്തിന്റേതാണെന്ന് തിരിച്ചറിയുക പ്രയാസമാണ്. നിരവധി ചേരുവകൾ കൂട്ടിച്ചേർത്ത് നാട്ടിലെപ്പോലെ തന്നെ ഗൾഫിലും പ്രവാസികൾ രുചി വൈവിധ്യങ്ങളോടെയാണ് പാനീയങ്ങൾ വിളമ്പുന്നത്. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന റൂഹ് അഫ്സ എന്ന സർബത്ത് പുത്തൻ ചേരുവകളിൽ ചേർത്ത് ഉണ്ടാക്കുന്നതിലൂടെ തനത് രുചിമാറ്റം ആസ്വദിക്കാൻ കഴിയുന്നു.
സ്വദേശികൾ ഏറെ ഉപയോഗിക്കുന്ന വിംറ്റൊ എന്ന സിറപ്പ് മുൻകാലങ്ങളിൽ പ്രവാസികൾ ഉപയോഗിച്ചിരുന്നില്ലെങ്കിലും പരീക്ഷണങ്ങളിലൂടെ മറ്റു ചേരുവകളിൽ ചേർത്ത് ഇവയും തീൻമേശയിലെത്തിയിട്ടുണ്ട്. കിട്ടാവുന്ന പഴങ്ങളിൽ എല്ലാം രുചിവൈവിധ്യങ്ങളുടെ പുത്തൻ കണ്ടെത്തലുകൾ തീർക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.