റമദാനിൽ 5000 സാധനങ്ങൾക്ക് സബ്സിഡിയുമായി അജ്മാൻ കോഓപറേറ്റിവ്
text_fieldsഅജ്മാന്: അജ്മാൻ കോഓപറേറ്റിവ് റമദാനിൽ 5000 ഉപഭോക്തൃ ഉൽപന്നങ്ങള്ക്ക് സബ്സിഡി നല്‍കും. ഇതിനായി അജ്മാൻ കൺസ്യൂമർ മാർക്കറ്റ്സ് കോഓപറേറ്റിവ് അസോസിയേഷൻ ഇതിനായി ഒന്നരക്കോടി ദിർഹം അനുവദിച്ചു. അസോസിയേഷന്റെ വിവിധ ശാഖകളിൽ ഈ ആനുകൂല്യം ലഭിക്കും.
പാചക എണ്ണകൾ, മാവ്, പഞ്ചസാര, അരി, ചായ, കാപ്പി, പാൽ, മുട്ട, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം തുടങ്ങി വിവിധ ചരക്കുകളും അടിസ്ഥാന ഭക്ഷ്യവസ്തുക്കളും ഇതില്‍ ഉൾപ്പെടുമെന്ന് അസോസിയേഷൻ ഡയറക്ടർ ജനറൽ സമി മുഹമ്മദ് ഷഅബാൻ പറഞ്ഞു. ഈ മാസം 17 മുതൽ അസോസിയേഷന്റെ ശാഖകളിൽ റമദാൻ ഓഫറുകൾ ആരംഭിക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടർ സുൽത്താൻ അൽ മന്നായി അറിയിച്ചു.
അൽ ജർഫ് ഏരിയയിലെ അസോസിയേഷന്റെ ശാഖ പുണ്യമാസത്തിലെ ദിവസങ്ങളിൽ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് സേവനം ഒരുക്കുമെന്നും റുമൈല, റാഷിദിയ മേഖലകളിലെ മറ്റ് ശാഖകളുടെ പ്രവർത്തനസമയം രാവിലെ ഏഴു മുതൽ ഉച്ച ഒന്നുവരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.