വരൂ പടന്നക്കാട്ടേക്ക്... തേനൂറും രുചിയുള്ള മാമ്പഴവുമായി മടങ്ങാം
text_fieldsനീലേശ്വരം: പടന്നക്കാട് കാർഷിക കോളജിൽ മധുരം 2023 മലബാർ മാംഗോ ഫെസ്റ്റിന് തുടക്കമായി. കാർഷിക കോളജിലെ വിദ്യാർഥി യൂനിയന്റെ നേതൃത്വത്തിലാണ് 15ാമത് മാമ്പഴമേള ആരംഭിച്ചത്. എം. രാജഗോപാലൻ എം.എൽ.എ മാമ്പഴമേള ഉദ്ഘാടനം ചെയ്തു. വിദ്യാർഥി യൂനിയൻ ചെയർമാൻ ഷാലു എം. മോഹൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ മുഖ്യാതിഥിയായി.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, നഗരസഭ കൗൺസിലർമാരായ ടി.വി. ശോഭ, കെ. പ്രീത, കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.വി. ഹെബ്ബാർ, കാസർകോട് പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ജെ. സുനിൽ, കാർഷിക കോളജ് പി.ടി.എ പ്രസിഡന്റ് കെ. ശ്രീധരൻ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി സി.വി. അപർണ എന്നിവർ സംസാരിച്ചു. കാർഷിക കോളജ് ഡീൻ ഡോ. ടി. സജിത റാണി സ്വാഗതവും മാംഗോ ഫെസ്റ്റ് കൺവീനർ അമൽ കൃഷ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.