ഓറിയന്റലില്‍ വീണ്ടും ദോശ ഫെസ്റ്റിവല്‍
text_fieldsദോഹ: ഖത്തറിൽ രുചിപ്പെരുമയുമായി പ്രവാസികൾക്കും സ്വദേശികൾക്കുമിടയിൽ ജനപ്രീതി നേടിയ ഓറിയന്റലില്‍ ദോശ ഫെസ്റ്റിവലെത്തുന്നു. ഉപഭോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് ഓറിയന്റല്‍ റസ്റ്റാറന്റില്‍ ദോശ ഫെസ്റ്റിവല്‍ പുനരാരംഭിക്കുന്നത്.
നാടന്‍ ഊത്തപ്പം മുതല്‍ ഓറിയന്റല്‍ സ്പെഷല്‍ ചെന്നൈ മധുരദോശയടക്കം 25 ഇനം ദോശകളുടെ രുചിപ്പെരുമ തേടി നൂറുകണക്കിന് ആളുകളാണ് ഓറിയന്റല്‍ റസ്റ്റാറന്റിലേക്ക് ഫെസ്റ്റിവല്‍ സമയങ്ങളില്‍ എത്തിയിരുന്നത്. ദോശ ഫെസ്റ്റിവല്‍ വീണ്ടും സംഘടിപ്പിക്കണമെന്ന ഉപഭോക്താക്കളിൽനിന്നുള്ള അഭ്യർഥന മാനിച്ചാണ് വീണ്ടും ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന ദോശ ഫെസ്റ്റ് ജൂലൈ 31 വരെ നീണ്ടുനിൽക്കും
ഖത്തറിൽ മറ്റെവിടെയും ലഭ്യമാകാത്ത ദോശ വിഭവങ്ങളാണ് ഓറിയന്റൽ ഒരുക്കുന്നത്. ചുടുകല്ലില്‍ ഓറിയന്റലിലെ സ്പെഷല്‍ മാവുകൊണ്ടൊരു വട്ടം, അതിന് മുകളില്‍ കോഴിമുട്ടയൊഴിച്ച് പ്രത്യേകം തയാറാക്കിയ ചുവന്ന ചട്ടിണിയും, പുതിന ചട്ടിണിയുംകൊണ്ട് സ്പെഷല്‍ കോട്ടിങ്, ഓറിയന്റലിന്റെ സ്പെഷല്‍ പൊടി വിതറി അതിന് മുകളില്‍ ഉള്ളിയും തക്കാളിയുടെയും ചെറിയ കഷണങ്ങള്‍ നിരത്തും, അതിന് മുകളിലായി ചെന്നൈ മധുരമസാല, വീണ്ടും മുകളിലായി ഓറിയന്റല്‍ ചമന്തിപ്പൊടി വിതറും.
ഇതാണ് ഓറിയന്റല്‍ സ്പെഷല്‍ ചെന്നൈ മധുര ദോശ. ഇത്തരത്തില്‍ നാടന്രുചിക്കൂട്ടില് തയാറാക്കുന്ന 25 ഇനം ദോശകള്‍. അടദോശ, ആന്ധ്രദോശ, മൈസൂര്‍ മസാലദോശ, റാഗി ദോശ, ബേബി കോണ്‍ ദോശ, കോളിഫ്ലവര്ദോശ. മാംസാഹാര പ്രിയർക്കായി ചിക്കന്‍ ചെട്ടിനാട് ദോശ, മട്ടന്‍ കീമ ദോശ, ചില്ലി ചിക്കന്‍ദോശ, ബീഫ്-ചിക്കന്‍ കീമ ദോശ.
1962 മുതല്‍ ഖത്തറില്‍ ആരംഭിച്ച ഓറിയന്റല്‍ ബേക്കറിയും ബേക്കറിയെ പിന്തുടര്ന്ന് ആരംഭിച്ച ഓറിയന്റല്‍ റസ്റ്റാറന്റും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍ ഓറിയന്റല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന വിശ്വാസമാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.