നോമ്പുതുറ വിഭവങ്ങൾ ഇവർക്ക് വരുമാനമാർഗം കൂടിയാണ്
text_fieldsപുതുനഗരം: റമദാൻ വ്രതകാലമായാൽ നോമ്പുതുറ വിഭവങ്ങൾ തയാറാക്കുന്ന നൂറിലധികം കുടുംബങ്ങൾക്കാണ് വെളിച്ചമാകുന്നത്. പള്ളികളിലും മറ്റും തയാറാക്കുന്ന ഇഫ്താർ വിരുന്നുകളിലെ ഓർഡറുകളിലാണ് ഇവരുടെ പ്രതീക്ഷ. നോമ്പുതുറ വിഭവങ്ങൾ ഉണ്ടാക്കി നൽകുന്ന നിരവധി കുടുംബങ്ങളാണ് തത്തമംഗലം, വടവന്നൂർ, മുതലമട പ്രദേശങ്ങളിലുള്ളത്. തനിച്ച് പലഹാരങ്ങൾ തയാറാക്കുന്ന അറുപതിലധികം വനിതകളുമുണ്ട്.
പത്തിരി, ഇടിയപ്പം, ഇഡ്ഡലി, ദോശ, സേവ എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷ്യഉൽപന്നങ്ങൾ. വിശേഷാവശ്യങ്ങൾക്കും ഹോട്ടലുക ൾക്കും പത്തിരി നിർമിച്ചു നൽകുന്നവരുമുണ്ട്.
കടബാധ്യതകളിൽ മുങ്ങി നിൽക്കുന്നവർക്കും രോഗ ചികിത്സക്കായി സാമ്പത്തികമില്ലാതെ പ്രയാസപെടുന്നവർക്കും റമദാൻ അനുഗ്രഹ കാലമാണ്. കൊല്ലങ്കോട് തെലുങ്കു തറയിലെ എം. അക്ബറലി-റഹ്മത്തുന്നീസ ദമ്പതികൾക്ക് നോമ്പുകാലമാകുമ്പോഴാണ് അൽപം ആശ്വാസം ലഭിക്കുന്നത്.
നിലവിൽ കട ബാധ്യത മൂലം പ്രതിസന്ധിയിലായ ഇവർക്ക് പള്ളികളിലെ ഇഫ്താറുക ൾക്കും മറ്റും ഇവർക്ക് ലഭിക്കുന്ന ഓർഡറുകളാണ് പ്രധാന വരുമാന മാർഗം. ശാരീരിക പ്രയാസങ്ങളാൽ പ്രയാസപ്പെടുന്ന അക്ബറലിയും ഭാര്യയോടൊപ്പം പത്തിരി നിർമാണത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.