Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightപുതുവർഷത്തിൽ പുതിയ...

പുതുവർഷത്തിൽ പുതിയ പേരുമായി അഞ്ച്​ ഹോട്ടലുകൾ

text_fields
bookmark_border
മൻസിൽ ഡൗൺ ടൗൺ ഹോട്ടൽ ദുബൈ
cancel
camera_alt

മൻസിൽ ഡൗൺ ടൗൺ ഹോട്ടൽ ദുബൈ

ദുബൈ: പുതുവർഷത്തിൽ ദുബൈയിലെ അഞ്ച്​ പ്രമുഖ ഹോട്ടലുകൾ പുതിയ പേര്​ സ്വീകരിക്കും. അഡ്രസ്​ ബൊളിവാഡ്​, അഡ്രസ്​ ദുബൈ മാൾ, അഡ്രസ്​ ദുബൈ മറീന, വിദ ഡൗൺടൗൺ ദുബൈ ഹോട്ടൽ, ഓട്ടോഗ്രാഫ്​ കലക്ഷൻ ഹോട്ടൽ എന്നിവയുടെ ബ്രാൻഡ്​ നെയിമുകളിലാണ്​ മാറ്റം. അഡ്രസ്​ ബൊളിവാഡിന്‍റെ പേര്​ ജനുവരി ഒന്നുമുതൽ കെംപിൻസ്കി ബെളിവാഡ്​ എന്നാകും.

അഡ്രസ്​ ദുബൈ മാളിന്‍റെ പേര്​ കെംപിൻസ്കി സെൻട്രൽ അവന്യു ദു​ബൈ എന്നും അഡ്രസ്​ ദുബൈ മറിന ജെ.ഡബ്ല്യു മാറിയോട്ട്​ ഹോട്ടൽ മറീന എന്നും വിദ ഡൗൺടൗൺ ദു​ബൈ ഹോട്ടൽ​ ഹോട്ടൽ ബൊളിവാഡ്​ എന്നും മാറും. ഓട്ടോഗ്രാഫ്​ കലക്ഷൻ ആൻഡ്​ മൻസിൽ ഡൗൺടൗൺ ദുബൈ ഹോട്ടൽ ഹെറിറ്റേജ്​ ഹോട്ടൽ ഓട്ടോഗ്രാഫ്​ കലക്ഷൻ എന്നുമായി മാറും.

അബൂദബി നാഷനൽ ഹോട്ടൽസ് (എ.ഡി.എൻ.എച്ച്​)​ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ കെംപിൻസ്കി ഹോട്ടൽസ്​ ആൻഡ്​ മാറിയോട്ട്​ ഇന്‍റർനാഷനലുമായി സഹകരണം പ്രഖ്യാപിച്ചതോടെയാണ്​ നിലവിലെ ഹോട്ടലുകളുടെ പേരുകൾ മാറ്റാൻ തീരുമാനിച്ചത്​.

കെംപിൻസ്കിയുമായി സഹകരണത്തിലൂടെ അതിഥികൾക്ക്​ സമാനതകളില്ലാത്ത ആഡംബര അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന്​ അബൂദബി നാഷനൽ ഹോട്ടൽസ്​ ചീഫ്​ എക്സിക്യുട്ടീവ്​ ഓഫിസർ ഖാലിദ്​ ആനിബ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearHotelsName
News Summary - Five hotels with new names in the new year
Next Story