വരുന്നു മലപ്പുറത്ത് ഫുഡ് സ്ട്രീറ്റ്
text_fieldsമലപ്പുറം: മലപ്പുറത്ത് ഫുഡ് സ്ട്രീറ്റ് (ഭക്ഷണ തെരുവ്) ആരംഭിക്കാൻ പദ്ധതി. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ചാണ് നടപ്പിലാക്കുക. പദ്ധതിയുടെ പ്രാഥമിക വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് നഗരസഭ ടൂറിസം വകുപ്പിന് കൈമാറി.
മുണ്ടുപറമ്പ്-കാവുങ്ങല്‍ ബൈപ്പാസ്, മച്ചിങ്ങല്‍-പിലാക്കല്‍, കിഴക്കേത്തല-ഹാജിയാര്‍പള്ളി റൂട്ടുകളിലാണ് നഗരസഭ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. നേരത്തെ നഗരസഭ 2022-23 വര്‍ഷത്തെ ബജറ്റില്‍ ഫുഡ് സ്ട്രീറ്റിനായി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പിന്നീട് പദ്ധതി ടൂറിസം വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ സ്ഥാപിച്ച ഫുഡ് സ്ട്രീറ്റ് പദ്ധതിയുടെ മാതൃകയിലാകും മലപ്പുറത്തും പദ്ധതി ആരംഭിക്കുക.
എല്ലാ സ്ഥാപനങ്ങളും ഒരേ മാതൃകയില്‍ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കുന്ന തരത്തിലാകും ഒരുക്കുക. നഗരത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയും ടൂറിസം മേഖലക്ക് കരുത്ത് പകരാന്‍ കഴിയുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു. രാത്രിയും കേന്ദ്രം പ്രവര്‍ത്തിക്കും. ടൂറിസം വകുപ്പിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.