വൈവിധ്യ നിറവിൽ കുടുംബത്തിന്റെ ‘ശ്രീ’യായി ജ്യോതി
text_fieldsഅടൂർ: വൈവിധ്യം നിറഞ്ഞ കറി പൗഡറുകളും അച്ചാറുകളുമായി കുടുംബത്തിന്റെ ‘ശ്രീ’ യായി ജ്യോതി ഫുഡ് പ്രൊഡക്ട്സ് ന്റ് കറി പൗഡർ യൂനിറ്റ്. ഏറത്ത് ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ ചാത്തന്നൂപ്പുഴയിലാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്. മഹാദേവ കുടുംബശ്രീയിലെ രാഖി സജി കുമാറും ശ്രീപാർവതി കുടുംബശ്രീയിലെ സുജ രാജനും ബിന്ദുകുമാരിയും ഒത്തുകൂടിയപ്പോഴാണ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ആശയം ഉരുത്തിരിഞ്ഞത്.
രാഖിയുടെ അമ്മയുടെ പട്ടാഴിയിലെ വീട്ടിൽ കറി പൗഡറുകൾ ഉണ്ടാക്കുന്നുണ്ട്. ഇതാണ് ജ്യോതി ഉൽപ്പന്നങ്ങൾക്കു വഴികാട്ടിയായതെന്ന് രാഖി ‘മാധ്യമ’ത്തോടു പറഞ്ഞു. രാഖിയുടെ ചാത്തന്നൂപ്പുഴ മണക്കാട്ടു പുത്തൻവീട്ടിലാണ് യൂനിറ്റ് പ്രവർത്തനം തുടങ്ങിയത്. മല്ലി, മുളക്, മഞ്ഞൾ, സാമ്പാർ പൊടികൾ, അരിപ്പൊടി, പുട്ടുപൊടി, അപ്പം-ഇടിയപ്പം പൊടി, ചിക്കൻ മസാല, ഇറച്ചി മസാല, കറിമസാല, വെളിച്ചെണ്ണ എന്നിവയാണ് പ്രധാന ജ്യോതി ഉൽപ്പന്നങ്ങൾ.
100 ഗ്രാം - ഒരു കിലോ പാക്കുകളിൽ ഇവ ലഭ്യമാണ്. കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പൊടികൾക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത്. വെളിച്ചെണ്ണക്ക് ആവശ്യമായ തേങ്ങയും കൊപ്രയും കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.