Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightകുട്ടിത്തട്ടുകടയിൽ...

കുട്ടിത്തട്ടുകടയിൽ മന്ത്രി എത്തി

text_fields
bookmark_border
kuttithattu kada will conclude today
cancel
camera_alt

സെ​ന്‍റ്​ അ​ഗ​സ്റ്റി​ന്‍സ് ഗേ​ള്‍സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ല്‍ രാ​ത്രി​യൊ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള സ​ന്ദ​ര്‍ശി​ച്ച മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യന്‍ കു​ട്ടി​ക​ള്‍ക്കൊ​പ്പം ത​ട്ടു​ദോ​ശ ചു​ടു​ന്നു

മൂ​വാ​റ്റു​പു​ഴ: കു​ട്ടി​ത്ത​ട്ടു​ക​ട ഇ​ന്ന് സ​മാ​പി​ക്കും. സെ​ന്‍റ്​ അ​ഗ​സ്റ്റി​ന്‍സ് ഗേ​ള്‍സ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ള്‍ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ല്‍ രാ​ത്രി ഒ​രു​ക്കി​യ കു​ട്ടി​ത്ത​ട്ടു​ക​ട ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് സാ​ന്ത്വ​ന​മേ​കാ​നാ​ണ് വി​ദ്യാ​ര്‍ഥി​നി​ക​ള്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ​ക്ക്​ സ​മീ​പം വൈ​കീ​ട്ട്​ 5.30 മു​ത​ൽ രാ​ത്രി 10.30 വ​രെ ഭ​ക്ഷ്യ​മേ​ള​യൊ​രു​ക്കി തു​ക സ​മാ​ഹ​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 'ഗേ​ള്‍സ് നൈ​റ്റ് ഔ​ട്ട്' എന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഭ​ക്ഷ്യ​മേ​ള. വി​ദ്യാ​ര്‍ഥി​നി​ക​ൾ നേ​രി​ട്ട് ന​ട​ത്തു​ന്ന സ്റ്റാ​ളു​ക​ള്‍ക്കു പു​റ​മെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഞ്ചോ​ളം സ്റ്റാ​ളു​മു​ണ്ട്. ത​ത്സ​മ​യ പാ​ച​ക​വും ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കു​ന്നു​ണ്ട്.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​നും കു​ട്ടി​ത്ത​ട്ടു​ക്ക​ട ശ​നി​യാ​ഴ്ച രാ​ത്രി സ​ന്ദ​ര്‍ശി​ച്ചു. കു​ട്ടി​ക​ള്‍ക്കൊ​പ്പം ത​ട്ടു​ദോ​ശ ചു​ട്ടാ​ണ് മ​ട​ങ്ങി​യ​ത്. ഭ​ക്ഷ്യ​മേ​ള​യി​ലെ രു​ചി​ക്കൂ​ട്ടു​ക​ള്‍ ആ​സ്വ​ദി​ക്കാ​നും കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​രാ​നും എ​ത്തു​ന്ന​വ​ര്‍ക്കു​മാ​യി ലൈ​വ് മ്യൂ​സി​ക് പ്രോ​ഗ്രാ​മും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Students fareRoshy Augustine
News Summary - kuttithattu kada will conclude today
Next Story