അധിനിവേശ കാലത്തെ ഓർമകളുമായി ആ റൊട്ടികൾ വീണ്ടും
text_fieldsകുവൈത്ത് സിറ്റി: 1990ലെ ഇറാഖി അധിനിവേശ കാലത്തെ ഓർമകൾ 32 വർഷത്തിന് ശേഷം റൊട്ടി പുനർനിർമാണത്തിലൂടെ അടയാളപ്പെടുത്തി കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ്. രാജ്യത്ത് അരക്ഷിതാവസഥ നിലനിന്ന കാലത്ത് ഏറെ പ്രയാസങ്ങൾക്കിടയിൽ കമ്പനി പ്രവർത്തിച്ചതിന്റെ ഓർമയുമായാണ് റൊട്ടി പുനർനിർമിച്ചത്.
അധിനിവേശ സമയത്ത് ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനുള്ള ദൗത്യത്തിൽ ഏർപ്പെട്ട വീരന്മാരുടെ സ്മരണയായി ഇതിനെ കാണാമെന്ന് കമ്പനി സി.ഇ.ഒ മുത്തലാഖ് അൽ സായിദ് പറഞ്ഞു.
തവിട്, ഗോതമ്പ് പൊടി, മൈദ എന്നിവ ചേർത്ത് ഉൽപാദിപ്പിക്കുന്ന റൊട്ടിക്ക് അന്ന് ലഭ്യമായ വസ്തുക്കൾ ഉപയോഗിക്കേണ്ടി വന്നു. എങ്കിലും അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളിൽ ബേക്കറികൾ ആഴ്ചയിൽ 24 മണിക്കൂറും ഏഴ് ദിവസവും പൂർണശേഷിയിൽ പ്രവർത്തിച്ചിരുന്നു.
ജീവനക്കാർ ഈ ദിവസങ്ങളിൽ ഏറെ ഭയപ്പാടോടെയാണ് ജോലി ചെയ്തത്. സാങ്കേതിക ജീവനക്കാരുടെ അഭാവവും ബ്രെഡ് ഉൽപാദനത്തിന് വേണ്ട സാമഗ്രികളുടെ പരിമിതിയും പ്രയാസം ഇരട്ടിയാക്കി. എന്നാൽ, ഇങ്ങനെ ഉൽപാദിപ്പിക്കുന്ന റൊട്ടിക്കായും ആളുകൾ നീണ്ടവരിയിൽ കാത്തുനിന്നു.
1961ലാണ് കുവൈത്ത് ഫ്ലോർ മിൽ കമ്പനി സ്ഥാപിച്ചത്. 1988ൽ കുവൈത്ത് ബേക്കറീസ് കമ്പനിയുമായി ചേർന്നതോടെ ഗൾഫ് മേഖലയിലെ വലിയ ഭക്ഷ്യ കമ്പനികളിലൊന്നായി ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.