ആഗോള രുചിവൈവിധ്യങ്ങളുമായി ലുലുവിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള രുചിവൈവിധ്യങ്ങളുമായി മേഖലയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കം. മികച്ച ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും ഫെസ്റ്റിവലിന്റെ ഭാഗമാണ്.
കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും മേയ് 31 വരെ തുടരുന്ന പ്രമോഷനിൽ അതിശയകരമായ കിഴിവുകളുണ്ട്. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷ്യവസ്തുക്കളിലും വിഭാഗങ്ങളിലും, മാംസം,മത്സ്യം,പാലുൽപ്പന്നങ്ങൾ എന്നിവയിലും വിലകിഴിവും പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.
ഫുഡ് ഫെസ്റ്റിവൽ അൽറായ് ഔട്ട്‌ലെറ്റിൽ ഇന്ത്യൻ മാസ്റ്റർ ഷെഫ് സീസൺ -7 വിജയി നയൻജ്യോതി സൈക, നടി സാനിയ ഇയ്യപ്പൻ, കുവൈത്ത് ആസ്ഥാനമായുള്ള അറബിക് ഷെഫ് ജുമാന ജാഫർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ലുലു കുവൈത്തിന്റെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ, സ്പോൺസർമാർ എന്നിവർ പങ്കെടുത്തു. മാസ്റ്റർ ഷെഫ് സൈകിയയുടെ തത്സമയ പാചകം ഉദ്ഘാടന പരിപാടിയുടെ ഹൈലൈറ്റായി. ഫെസ്റ്റിവൽ ഉദ്ഘാടന ഭാഗമായി പ്രത്യേക പാചക മൽസരവും സംഘടിപ്പിച്ചു.
പ്രമോഷൻ കാലയളവിൽ ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും പാചക മൽസരങ്ങൾ സംഘടിപ്പിക്കും. ആളുകൾക്ക് അവരുടെ പാചക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കാൻ ഇതുവഴി അവസരം ലഭിക്കും. അറബിക്, ഇന്ത്യൻ,, ഇറ്റാലിയൻ, കോണ്ടിനെന്റൽ, ഫിലിപ്പിനോ തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.
ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഷോപ്പർമാര്‍ക്ക് പാചക വിദഗ്ദ്ധന്മാരുമായി ചിറ്റ്-ചാറ്റ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയതായി മാനേജ്മെന്റ് അറിയിച്ചു.പ്രമോഷന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് സ്ട്രീറ്റ് ഫുഡ് കൗണ്ടറുകൾ. ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് പലഹാരങ്ങൾ ഇവിടെ ലഭ്യമാണ്.
നിരവധി പ്രത്യേക ഭക്ഷണ വിഭാഗങ്ങളുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. അറേബ്യൻ ഡിലൈറ്റ്സ്, ഇന്ത്യൻ തെരുവ് ഭക്ഷണങ്ങൾക്കായുള്ള ദേശി ധാബ, ഗ്രാമീണ കേരളത്തിന്റെ രുചികളുമായി നാടൻ തട്ടുകട എന്നിവ ഇതിൽ പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.