മാമ്പഴ വൈവിധ്യവുമായി ലുലുവിൽ ‘മാംഗോ മാനിയ’
text_fieldsദോഹ: മാമ്പഴക്കാലത്തിന്റെ വിളംബരമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘മാംഗോ മാനിയ’ക്ക് തുടക്കമായി. ഖത്തറിലെ ലുലുവിന്റെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളിലുമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ ശേഖരവുമായാണ് മാംഗോ മാനിയക്ക് തുടക്കം കുറിച്ചത്.
മധുരമൂറുന്ന മാമ്പഴങ്ങൾക്കു പുറമെ, മാങ്ങ കൊണ്ടുള്ള മധുരങ്ങൾ, അച്ചാർ, കറി, സാലഡ് ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളും ‘മാംഗോ മാനിയ’യിൽ ഉണ്ട്. 12 രാജ്യങ്ങളിൽനിന്നായി 75ഓളം വ്യത്യസ്ത മാങ്ങകൾ ഇത്തവണ ഫെസ്റ്റിന്റെ ഭാഗമായി എത്തിച്ചിട്ട്. ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, കെനിയ, കൊളംബിയ, വിയറ്റ്നാം, യുഗാണ്ട, യമൻ, കോസ്റ്ററീക, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും മാമ്പഴങ്ങളെത്തിച്ചത്.
മേയ് 21വരെ മാംഗോ ഫെസ്റ്റിവൽ തുടരും. അൽഫോൺസോ, ബദാമി, മാംഗോ യമൻ, തോത്താപ്പുരി, മാംഗോ കൊളംബിയ, രജപുരി, ദിൽ പസന്ത്, ഫിലിപ്പീൻസ് മാംഗോ, നീലം തുടങ്ങിയ മാമ്പഴ പ്രിയരുടെ ഇഷ്ട ഇനങ്ങളെല്ലാം ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന 75ഓളം മാമ്പഴങ്ങൾ സ്വന്തമാക്കാനും കൊതിയൂറും രുചിവൈവിധ്യം അറിയാനും ഉപഭോക്താക്കൾക്കുള്ള അവസരമാണ് മാംഗോ മാനിയയെന്ന് ലുലു ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ ഷൈജാൻ എം.ഒ അറിയിച്ചു.
ഇത്തവണ 12 രാജ്യങ്ങളിൽ നിന്നുള്ള മാമ്പഴങ്ങൾ വിൽപനക്കെത്തിച്ചതായി അദ്ദേഹം പറഞ്ഞു. മാമ്പഴ പായസം, മാംഗോ ഫിഷ് കറി, മാംഗോ ചിക്കൻ സാലഡ്, മാംഗോ അച്ചാർ, മാംഗോ - ഒലീവ് അച്ചാർ, റാൾറ്റ സാലഡ്, ചിയ പുഡ്ഡിങ്, ലസ്സി, പാസ്ട്രി ൈസ്ലസ് തുടങ്ങിയ വിഭവങ്ങളും സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.