വിപണിയിൽ താരമായി കണ്ണിമാങ്ങ
text_fieldsകല്ലടിക്കോട്: മാങ്ങക്കാലം വരവായതോടെ കണ്ണിമാങ്ങക്ക് വൻ ഡിമാൻഡ്. പൊതുവിപണിയിൽ കിലോഗ്രാമിന് 120 മുതൽ 200 രൂപ വരെയാണ് വില. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവുമനുസരിച്ച് വിലയിൽ ഏറ്റക്കുറച്ചിലുണ്ട്. മുൻകാലങ്ങളിൽ ദേശീയപാത വക്കിൽ ഒലവക്കോടിനും മുണ്ടൂരിനുമിടയിൽ അമ്പതിൽപ്പരം തണൽ മരങ്ങളിൽ ഏറെയും മാവായിരുന്നു.
മാവിൽ കണ്ണിമാങ്ങയായാൽ സർക്കാർ ലേലം ചെയ്താണ് പറിക്കുന്നതിന് അനുമതി നൽകിയത്. ഇത്തരം മരങ്ങളെല്ലാം പാത വികസനത്തിന്റെ ഭാഗമായി മുറിച്ചതോടെ ഉൾനാടൻ പ്രദേശങ്ങളിലെ മാവുകളാണ് കച്ചവടക്കാർ മുൻകൂർ കച്ചവടമുറപ്പിച്ച് പറിക്കുന്നത്. ഇക്കുറി പലയിടത്തും വിളവ് കുറവാണ്.
അച്ചാർ നിർമാണ സംരംഭകരും മറ്റും കണ്ണിമാങ്ങക്ക് മൊത്ത കച്ചവടക്കാരെയാണ് ആശ്രയിക്കുന്നത്. പ്രതികൂല കാലാവസ്ഥയും വിളവിനെ ബാധിച്ചതായി കർഷകർ പറയുന്നു. ഗൾഫ് നാടുകളിലേക്കും വൻതോതിൽ മാങ്ങ കയറ്റി അയക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.