ആരും വിശന്നിരിക്കരുത് കൊണ്ടോട്ടി ജി.എം.യു.പി.എസിൽ ഇനി പ്രാതലും
text_fieldsകൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്കാന് ‘പ്രാതല്‍’ പദ്ധതിയുമായി കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍. അതിരാവിലെ വീട്ടുകാർ ജോലിക്ക് പോകുന്നതിനാലും പഠനത്തിന് നേരത്തെ കുട്ടികളിറങ്ങുന്നതിനാലും പലപ്പോഴും പ്രഭാതഭക്ഷണം ശരിയായ രീതിയില്‍ ലഭിക്കുന്നില്ലെന്ന് തിരിച്ചറഞ്ഞാണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പി.ടി.എയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് അധ്യാപകര്‍ പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണം ആവശ്യമുള്ളവര്‍ക്കെല്ലാം ഉച്ച ഭക്ഷണത്തിനു പുറമെ പ്രാതലും സൗജന്യമായാണ് നല്‍കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് നഗരസഭ കൗണ്‍സിലര്‍ താഹിറ ഹമീദ് നിർവഹിച്ചു. പ്രഥമാധ്യാപിക വി.പി. ജുവൈരിയ, പി.ടി.എ പ്രസിഡന്റ് പുതിയറക്കല്‍ സലീം, എസ്.എം.സി ചെയര്മാന് ഷമീര്‍, ബ്രദേഴ്സ് ഗ്രൂപ്പ് എം.ഡി ശിഹാബ്, ടി.വി. ഗോപാലകൃഷ്ണന്, പി. മുന്നാസ്, കരീം, മുജീബ്, വാണിശ്രീ, മൈമൂന എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.