ഇവിടുണ്ട്, പോയകാല നാട്ടുമിഠായി രുചികൾ
text_fieldsസോഹാർ: പ്രവാസികളിൽ ഗൃഹാതുരത ഉണർത്തുന്ന പോയകാല നാട്ടുമിഠായി രുചികൾ അതേ തനിമയോടെയും മധുരത്തോടെയും ഇവിടെയും ലഭിക്കുന്നു. വിൽപനയിലും ഇവ മുൻപന്തിയിലാണ്. ഇവിടുള്ള മുതിർന്ന തലമുറ സ്കൂളിൽ പോയിരുന്ന കാലത്തെ മിഠായികളാണ് അതേ പേരിലും രൂപത്തിലും പുതിയ പാക്കിൽ ഒമാനിലടക്കം ലഭ്യമാകുന്നത്.
എള്ളുണ്ട, നാരങ്ങ മിഠായി, ഇഞ്ചി മിഠായി, തേൻ മിഠായി, പുളി മിഠായി തുടങ്ങി സ്കൂളിന്റെ മുൻവശത്ത് നമ്മുടെ കുട്ടിക്കാലത്ത് ലഭിച്ചുകൊണ്ടിരുന്ന എല്ലാ മിഠായികളുടെയും വിൽപനയാണ് പ്രവാസമണ്ണിൽ പൊടിപൊടിക്കുന്നത്.
റസ്റ്റാറന്റുകളുടെ കൗണ്ടറിനുമുകളിലും ചെറിയ വക്കാലകളിലും സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകളിലും മലയാളിയുടെ നാട്ടുരുചിയുടെ മിഠായി ഓർമകൾ സ്ഥാനംപിടിച്ചിട്ടുണ്ട്. നിരവധി കമ്പനികളാണ് വ്യത്യസ്ത പാക്കറ്റുകളിൽ ഇവ മാർക്കറ്റ് ചെയ്യുന്നത്. ചില്ലറ വിൽപനയിൽ അമ്പത് ഫിൽസാണ് ഒരെണ്ണത്തിന്റെ വില.
ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ഒരു ഇഞ്ചിമിഠായിയോ തേൻ മിഠായിയോ കടല മിഠായിയോ വായിലിട്ട് നുണഞ്ഞ് പോയകാലത്തിന്റെ മധുരിക്കുന്ന ഓർമകളുമായാണ് പലരും മടങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വിലകൂടിയ ചോക്ലേറ്റുകൾ കുട്ടികൾക്കായി വാങ്ങിപ്പോയിരുന്ന രക്ഷിതാക്കൾ ഇത്തരം മിഠായികളുടെ ഒരു ബോട്ടിൽ വാങ്ങിയാണ് ഇപ്പോൾ പോകുന്നതെന്നും കച്ചവടക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.