ഫ്രഞ്ച് ഫ്രൈസിന്‍റെ വില കേട്ടാൽ നെഞ്ച് തകരും; സ്വർണം പൂശിയതാണോയെന്ന് ചോദിച്ചാൽ...
text_fieldsന്യൂയോർക്കിലെ മാൻഹട്ടനിലെ റസ്റ്ററന്‍റിലെ ഒരു പ്രത്യേക ഫ്രഞ്ച് ഫ്രൈസിന്‍റെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. 15,250 രൂപ കൊടുത്താലേ ഫ്രഞ്ച് ഫ്രൈസ് രുചിക്കാൻ പറ്റൂ. ഇത്രക്ക് വിലയുണ്ടാകാൻ ഇതെന്താ സ്വർണം കൊണ്ട് ഉണ്ടാക്കിയതാണോയെന്നാണ് ചോദ്യമെങ്കിൽ, അതേ എന്ന് ഉത്തരം നൽകേണ്ടിവരും. പൂർണമായും സ്വർണം കൊണ്ട് ഉണ്ടാക്കിയതല്ലെങ്കിലും, സ്വർണം അടങ്ങിയ ഭക്ഷ്യവിഭവമെന്ന നിലയ്ക്കാണ് ഈ ഫ്രഞ്ച് ഫ്രൈസിന് പൊന്നിന്‍റെ വിലയിട്ടിരിക്കുന്നത്.
'ക്രീം ഡെല ക്രീം പൊമെസ് ഫ്രിറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവത്തിൽ ഭക്ഷ്യയോഗ്യമായ സ്വർണപ്പൊടിയാണ് പൂശിയിരിക്കുന്നത്. 200 യു.എസ് ഡോളറാണ് വില. 2021ൽ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ് എന്ന പേരിൽ ഗിന്നസ് ബുക്കിലും ഇത് ഇടംപിടിച്ചു.
തീറ്റ മത്സരത്തിന് അന്താരാഷ്ടതലത്തിൽ തന്നെ ശ്രദ്ധേയനായ കെവിൻ തോമസ് ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വിഡിയോ ഗിന്നസ് വേൾഡ് റെക്കോഡ്സ് ഈയിടെ പങ്കുവെച്ചിരുന്നു. ഏറ്റവും വേഗത്തിൽ ഈ വിഭവം കഴിച്ചതിന്‍റെ ലോക റെക്കോർഡ് കെവിൻ തോമസിന് നൽകുകയും ചെയ്തു.
ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വർണപ്പൊടിയാണ് ഈ വിഭവത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ, ലോകത്തിലെ ഏറ്റവും വിലയേറിയ വിഭവം ഇതാണെന്ന് ആരും കരുതേണ്ട കേട്ടോ. ഫ്രോസൻ ഹോട്ട് ചോക്കലേറ്റ് ഐസ്ക്രീം സൺഡേ എന്ന വിഭവമാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ളത്. 25,000 ഡോളർ അതായത് 19 ലക്ഷം രൂപയാണ് ഇതിന്‍റെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.