ഓണസദ്യയുമായി ഹോട്ടലുകൾ റെഡി
text_fieldsകോവിഡ് ദുരിതങ്ങൾക്കിെട തിരുവോണത്തെ വരവേൽക്കാനൊരുങ്ങി ഹോട്ടലുകൾ. പ്രമുഖ നഗരങ്ങളിലെ ഹോട്ടലുകളെല്ലാം പതിവുപോലെ ഓണസദ്യ പാക്കേജുകൾ പ്രഖ്യാപിച്ച് ബുക്കിങ് തുടങ്ങി. മിക്ക ഹോട്ടലുകളിലും സദ്യ പാർസൽ ആണ്. ഹോട്ടലിൽ പ്രവേശനം കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും.
താപനില പരിശോധിച്ച്, കൈ സാനിറ്റൈസ് ചെയ്തായിരിക്കും എല്ലാവരെയും പ്രവേശിപ്പിക്കുക. വെയ്റ്റർമാർ മാസ്ക്കും ഫേസ് ഷീൽഡും ധരിച്ചായിരിക്കും വിളമ്പുക. ഭക്ഷണമേശകളും അകലംപാലിച്ചുതന്നെ. നഗരങ്ങളിൽ 150 രൂപ മുതൽ 1400 രൂപ വരെയുള്ള ഒാണസദ്യകളുണ്ട്. കേറ്ററിങ്ങുകാരും സദ്യകളും നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളിൽ എത്തിച്ചുനൽകും.
കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് തിരുവോണദിനമായ തിങ്കളാഴ്ച 33 വിഭവങ്ങളും പായസങ്ങളും അടങ്ങിയ ഓണസദ്യ ഒരുക്കും. 1400 രൂപയും നികുതിയുമാണ് ചാർജ്. ടേക്ക് എവേ സൗകര്യം ലഭ്യമാണ്. ക്രൗൺ പ്ലാസയിൽ 645 രൂപയും നികുതിയും നൽകിയാൽ 28 വിഭവങ്ങളടങ്ങിയ സദ്യ കഴിക്കാം.
മറൈൻഡ്രൈവിലെ ദി ഗേറ്റ് വേ ഹോട്ടലിൽ സദ്യക്ക് 800 രൂപയാണ്. രണ്ടുതരം പായസമുൾെപ്പടെ 26 ഇനങ്ങൾ ഉണ്ടാകും. എം.ജി റോഡിലെ അബാദ് പ്ലാസയിൽ 375 രൂപക്ക് രണ്ടു പായസമുൾപ്പടെ 25 വിഭവങ്ങളടങ്ങിയ ഓണസദ്യ കഴിക്കാം.
കോഴിക്കോട് ഹോട്ടൽ ജയ മേയ്ഫ്ലവർ കേറ്ററിങ് നൽകുന്ന സദ്യയിൽ 20 വിഭവങ്ങളുണ്ട്. 210 രൂപയാണ് നിരക്ക്. കുറഞ്ഞത് മൂന്നുപേർക്കുള്ള സദ്യ ഓർഡർ ചെയ്യണം. മലബാർ പാലസിൽ നാലുപേർക്കുള്ള ഓർഡറാണ് സ്വീകരിക്കുക. നാലിലക്ക് 1500 രൂപ. ചെറുപയർ പായസവും അടപ്പായസവും 14 ഇനങ്ങളും ഉൾപ്പെടുന്ന സദ്യക്ക് ഇന്ത്യൻ കോഫി ഹൗസ് ഇൗടാക്കുന്നത് 150 രൂപയാണ്. നോണ്‍വെജ് വിഭവങ്ങളും സദ്യയിലുണ്ടാകും. 180 മുതല്‍ 1000 രൂപ വരെയാണ് വില.
തിരുവനന്തപുരത്ത് രാജധാനി ഹോട്ടൽ ഗ്രൂപ് 11 ഔട്ട്ലെറ്റുകൾ വഴി ഓണസദ്യ നൽകും. കിഴക്കേകോട്ടയിലെ പാഞ്ചാലി, ബേക്കറി ജങ്ഷനിലെ ഇന്ദ്രപുരി, ഉള്ളൂരിലെ പാർക്ക് എന്നീ ഹോട്ടലുകളിലും സദ്യ നൽകും. 300 രൂപയാണ് വില.
തൃശൂരിൽ വൃന്ദാവൻ ഇൻ (തിരുവമ്പാടി കൺവെൻഷൻ സെൻറർ) 24 ഐറ്റത്തോടെ മൂന്നു പായസത്തോടുകൂടിയ അഞ്ചുപേർക്കുള്ള ഓണസദ്യ നൽകുന്നുണ്ട്: വില 2499 രൂപ. ശക്തൻ തമ്പുരാൻ നഗറിലെ അശോക ഇൻ ഒരു ഊണിന് 299 രൂപയാണ് വാങ്ങുക. 299 രൂപയാണ് എം.ജി റോഡിലെ സ്പൂൺ ഹോട്ടലിലും.
കോട്ടയത്തും പാർസൽ സദ്യയാണ് ലഭിക്കുക. പ്രമുഖ ഹോട്ടലുകളിൽ പലതും സദ്യയിൽനിന്ന് പിന്മാറിയിട്ടുണ്ട്. ഹോട്ടൽ ഐഡയിൽ കുറഞ്ഞത് രണ്ടെണ്ണം ബുക്ക് ചെയ്യണം. 1000 രൂപയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.