മാളയില്‍ റമദാൻ കഞ്ഞി ജർമൻ മെഷീനിൽ
text_fieldsറമദാനിൽ വിതരണം ചെയ്യാൻ ജർമൻ സാങ്കേതിക വിദ്യയിൽ ജീരകക്കഞ്ഞി. മാള ജുമാ മസ്ജിദിലാണ് സംഭവം. വർഷംതോറും ഇവിടെ റമദാൻ മാസത്തിൽ ജീരകക്കഞ്ഞി വിതരണം ചെയ്യാറുണ്ട്. വിവിധ ഔഷധ ചേരുവകൾ ചേർത്ത് പച്ചരിയിൽ പാചകം ചെയ്തെടുക്കുന്ന കഞ്ഞിക്ക് ആവശ്യക്കാർ ഏറെയാണ്. നോമ്പുകാലത്ത് വൈകീട്ട് നാലിന് തുടങ്ങുന്ന വിതരണം സായാഹ്നം വരെ നീണ്ടുനിൽക്കും.
ജാതി മത ഭേദമന്യേ നിരവധി പേരാണ് ഔഷധക്കഞ്ഞി വാങ്ങാൻ എത്തുന്നത്. പാചകത്തിൽ നിപുണനായ അലി എന്ന പള്ളി ജോലിക്കാരെൻറ വിയോഗമാണ് പകരം ജർമൻ സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന് കാരണം. റമദാൻ ജീരകക്കഞ്ഞി ജർമൻ മെഷീനിൽ ഉണ്ടാക്കിയെടുക്കുന്നത് മാളയിലെത്തന്നെ അൽമാഇദ കമ്പനിയിലാണ്. മെഷീനിൽ ബിരിയാണി തയാറാക്കുന്ന സ്ഥാപനമാണിത്.
ചൂടുകാലത്ത് നോമ്പനുഷ്ഠിക്കുന്നവരുടെ ശരീരത്തിന് കുളിർമ നൽകുന്ന ജീരകക്കഞ്ഞി വിതരണം അരനൂറ്റാണ്ടിലേറെയായി ഇവിടെ മുടങ്ങാതെ നടക്കുന്നതായി മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കഞ്ഞി വിതരണം നടത്താന്‍ സാധിച്ചില്ല. ഈ വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കഞ്ഞി ജനങ്ങളിലേക്ക് എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.