സഫാരിയിൽ സലാഡ് ഫെസ്റ്റിന് തുടക്കമായി
text_fieldsദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ സഫാരി സലാഡ് ഫെസ്റ്റിന് തുടക്കമായി. ആഗസ്റ്റ് ഒന്ന് മുതൽ ദോഹയിലെ സഫാരി ഔട്‍ലറ്റുകളിൽ ആരംഭിച്ച സഫാരി സലാഡ് ഫെസ്റ്റിലൂടെ വ്യത്യസ്ത രുചികളോടെയും വൈവിധ്യങ്ങളോടെയും നിരവധി സലാഡ് ഇനങ്ങളാണ് ഉപഭോകതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
അറബിക്ക് സലാഡ്, ഫ്രഷ് ഗ്രീക്ക് സാലാഡ്, കലെ ആപ്പിൾ കോൺ സലാഡ്, മെഡിറ്ററേനിയൻ ചിക്പീസ് സലാഡ്, ഫ്രഷ് തബോലഹ്, കിനോവ സലാഡ്, സ്പൈസി ചിക്ക് പീസ് സലാഡ്, കൗസ് കൗസ് സലാഡ്, അവകാഡോ സലാഡ്, പാസ്ത് സലാഡ്, മക്രോണി സലാഡ്, ഫ്രൂട്സ് സാലഡ്, മാംഗോ തായ് സാലഡ്, ഫത്തോഷ് സലാഡ്, ഇറ്റാലിയൻ സാലഡ്, മെക്സിക്കൻ സലാഡ്, മഷ്റൂം സലാഡ്, റെഡ് ബീൻ സലാഡ്.
സ്വീറ്റ് കോൺ സലാഡ് തുടങ്ങി നാവിൽ കൊതിയൂറുന്ന സാലാഡ് വിഭവങ്ങൾ സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. കൂടെ മുതബാൾ, ലെബ്ന മക്ഡോസ്, ബാബാ ഗണൗഷ് ഹമ്മൂസ് തുടങ്ങിയവയും സലാഡ് വിഭവങ്ങളോടൊപ്പം തന്നെ ലഭ്യമാണ്. കൂടാതെ മിന്റ് ലൈം, ഓറഞ്ച്, തണ്ണിമത്തൻ, ഫിഗ്ഗ്, മാംഗോ തുടങ്ങിയ ജ്യൂസുകളും സംഭാരം, സർബത്ത് തുടങ്ങിയ പാനീയങ്ങളും ഇതോടൊപ്പം സഫാരി ഔട്‍ലറ്റുകലിൽ ലഭ്യമാണ്.
ആഗസ്റ്റ് ഒന്നിനു പ്രമോഷൻ ആരംഭിച്ചത് മുതൽ സഫാരിയുടെ എല്ലാ ഔട്‍ലറ്റുകളിലും വലിയ രീതിയിലുള്ള ജനപിന്തുണയാണ് സഫാരി സലാഡ് ഫെസ്റ്റിനു ലഭിച്ചത്.
ആഗസ്റ്റ് 10ന് അവസാനിക്കുന്ന പ്രമോഷൻ ദോഹയിലെ എല്ലാ സഫാരി ഔട്‍ലറ്റുകളിലും ലഭ്യമാണ്. ഇതോടൊപ്പം തന്നെ സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തിൽ സഫാരി പുട്ടു ഫെസ്റ്റും ആരംഭിച്ചിട്ടുണ്ട്. വിവിധ ഇനത്തിൽ 15 ഓളം ഇനത്തിലുള്ള പുട്ടുകളും പുട്ട് കോംബോ ഓഫറുകളുമാണ് ഈ പ്രമോഷനിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്. വർണ്ണപ്പുട്ട്, ഇറച്ചിപ്പുട്ട്, ബീറ്ററൂട്ട് പുട്ട്.
മീൻ പുട്ട്, ചെമ്മീൻ പുട്ട്, ഓട്സ് പുട്ട്, റാഗിപ്പുട്ട്, റവപ്പുട്ട് തുടങ്ങിയ ഇനങ്ങളും, പുട്ടും കടലയും, പുട്ടും കോഴിയും, പുട്ടും ബീഫും തുടങ്ങി നിരവധി കോംബോ ഇനങ്ങളും ഈ പ്രമോഷനിലെ ചിലത് മാത്രമാണ്. ഈ പ്രമോഷനും ആഗസ്റ്റ് 10 വരെ എല്ലാ ഔട്‍ലറ്റുകളിലും ലഭ്യമായിരിക്കും.
ഒപ്പം സഫാരി ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനിലൂടെ ആറ് കിലോ സ്വർണം സമ്മാനമായി നേടാനുള്ള അവസരവും തങ്ങളുടെ ഉപഭോകതാക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സഫാരിയുടെ ഏത് ഔട്‍ലറ്റുകളിൽ നിന്നും വെറും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ നറുകെടുപ്പിലൂടെ ഏതൊരാൾക്കും ഈ പ്രമോഷനിൽ പങ്കാളികളാകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.