ധനലക്ഷ്മി ചേച്ചിയുടെ ചായക്ക് നാട്ടിലാകെ ആരാധകർ
text_fieldsമക്കളേ പോറ്റാൻ വേണ്ടി ചായക്കട നടത്തുകയാണ് ധനലക്ഷ്മി എന്ന വീട്ടമ്മ. 15 വർഷങ്ങൾക്ക് മുമ്പാണ് ഭർത്താവ് കിള്ളിമംഗലം മോസ്കോ പടിയിൽ താമസിക്കുന്ന ഊരമ്പത്ത് വീട്ടിൽ വേണുഗോപാൽ മരിക്കുന്നത്. ഇതിനെ തുടർന്ന് മൂന്നും, ഏഴും, വയസ്സുള്ള രണ്ട് കുട്ടികളെ പോറ്റാൻ വേണ്ടിയാണ് ഈ വീട്ടമ്മ വാടകക്ക് എടുത്ത സ്ഥലത്ത് ചായക്കട തുടങ്ങിയത്.
കോവിഡ് വന്നതോടെ ചായക്കട പൂട്ടി തൊട്ടടുത്തുള്ള രണ്ട് അമ്പലങ്ങളിൽ അടിച്ചു വരാനും കൂലി പണിക്കും പോയി തുടങ്ങി. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വീണ്ടും ചായക്കട ആരംഭിച്ചത്. ധനലക്ഷ്മിയുടെ ചായക്ക് നാട്ടിൽ ഭയങ്കര പേരാണ്. വീട്ടിൽ പശുവിനെ വളർത്തി ആ പാലുപയോഗിച്ചാണ് ചായ ഉണ്ടാക്കി കൊടുക്കുന്നത്.
പുലർച്ചെ മൂന്നര മണിക്ക് എണീറ്റ് കടയിലേക്കുള്ള പലഹാരങ്ങൾ വീട്ടിൽ നിന്ന് ഉണ്ടാക്കിയാണ് കൊണ്ടു പോകുന്നത്. ദോശയും, ഇഡ്ഡലിയും, ഉച്ചയ്ക്കുക്കുള്ള ചോറും എന്നിവ കടയിൽ കൊടുക്കുന്നുണ്ട്. ഇതിെൻറ ഇടയിലാണ് മക്കളെ ആരെങ്കിലും ചായക്കടയിൽ നിറുത്തിയതിന് ശേഷം അമ്പലത്തിലെ പണിക്ക് പോകുന്നത്. മക്കൾ ഇപ്പോഴും പഠിക്കുകയാണ് അതുകൊണ്ട് തന്നെ ഈ അമ്മയുടെ കൈയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ടുവേണം കുടുംബം നോക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.