ജിദ്ദയിലെ ഭക്ഷണശാലയിൽ അപ്രതീക്ഷിത അതിഥിയായി കിരീടാവകാശി
text_fieldsജിദ്ദ: ജിദ്ദയിലെ റസ്റ്റാറന്റിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഭക്ഷണം കഴിക്കാനെത്തിയ അതിഥിയെ കണ്ട് റസ്റ്റാറന്റ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും അമ്പരന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് സുരക്ഷ ജീവനക്കാരുടെ അകമ്പടിയില്ലാതെ സാധാരണക്കാരെപോലെ ജിദ്ദ ഖാലിദിയയിലെ കുറു അറേബ്യൻ റസ്റ്റാറന്റിൽ ഭക്ഷണം കഴിക്കാനെത്തിയത്.
കിരീടാവകാശിക്കൊപ്പം സഹോദരനും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ അമീർ ഖാലിദ് ബിൻ സൽമാനുമുണ്ടായിരുന്നു. കിരീടാവകാശിയെ നേരിൽ കണ്ട ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവർക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് ഇവരെ തിരിച്ചറിഞ്ഞ ജീവനക്കാരും സന്ദർശകരും കിരീടാവകാശിക്കും സഹോദരനുമൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു. എല്ലാവരോടൊപ്പവും ഫോട്ടോ എടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്ത ശേഷമാണ് ഇരുവരും മടങ്ങിയത്.
സൗദി ഭരണാധികാരികൾ സുരക്ഷ ഭടന്മാരില്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് അപൂർവ സംഭവമായതുകൊണ്ടു തന്നെ ഈ സന്ദർശനത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.