Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightമൺകപ്പിൽ ഒരു പിസ;...

മൺകപ്പിൽ ഒരു പിസ; വൈറലായി കുൽഹാദ്​

text_fields
bookmark_border
മൺകപ്പിൽ ഒരു പിസ; വൈറലായി കുൽഹാദ്​
cancel

എല്ലാവർക്കും പിസ ഇഷ്​ടമാണ്​. പലരും അത്​ കഴിച്ചിട്ടുമുണ്ടാവും. എന്നാൽ, കുൽഹാദ്​ പിസ എന്ന പേര്​ ആദ്യമായിട്ടാവും പലരും കേട്ടിട്ടുണ്ടാവുക. ഗുജറാത്തിലെ സൂറത്തിലെ ഒരു പിസ ഷോപ്പ്​ കുൽഹാദ്​ പിസയുടെ പേരിലാണ്​ വാർത്തകളിൽ ഇടംപിടിക്കുന്നത്​. സാധാരണ പിസ കുറച്ചധികം ചീസും ചേർത്ത്​ മൺകപ്പിൽ വിളമ്പുന്നതാണ്​ കുൽഹാദ്​ പിസ.

പിസയുടെ വിഡിയോ ഒരു യുട്യൂബർ പോസ്റ്റ്​ ചെയ്​തതോടെയാണ്​ ഇത്​ വൈറലായത്​. കുൽഹാദ്​ പിസയുണ്ടാക്കുന്നതിനായി ചോളം, മുറിച്ചെടുത്ത തക്കാളി, പനീർ ക്യൂബ്​, വിവിധ സോസുകൾ, മയോണൈസ്​, കെച്ചപ്പ്​ എന്നിവ ഒരു പാത്രത്തിൽ മിക്​സ്​ ചെയ്യുന്നു. ഇതിന്​ ശേഷം ചാറ്റ്​ മസാല, ചില്ലി ഫ്ലേക്ക്​സ്​, ചീസ്​ എന്നിവ ചേർക്കുന്നു. പിന്നീട്​ മൈക്രോവേവ്​ ഓവനിൽ പിസ പാചകം ചെയ്യുന്നു.

ഇതിന്​ ശേഷം അൽപം കൂടി ചീസും ചേർത്ത് മൺകപ്പിൽ​ പിസ വിളമ്പുന്നു. ആമാച്ചി മുംബൈ എന്ന യുട്യൂബ്​ ചാനലിൽ പോസ്റ്റ്​ ചെയ്​ത വിഡിയോ ഇതിനകം 23 ലക്ഷം പേർ കണ്ടിട്ടുണ്ട്​. നിരവധി പേരാണ്​ വിഡിയോ ഷെയർ ചെയ്​തിരിക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pizzaKulhad Pizza
News Summary - This shop in Surat is selling Kulhad Pizza. Internet reacts to viral video
Next Story