ലുലു സൗദിയിൽ ഇത്തവണ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഓണസദ്യ
text_fieldsറിയാദ്: കേരളത്തിന്റെ പ്രശസ്ത പാചക വിദഗ്ധനായ പഴയിടം മോഹനന് നമ്പൂതിരിയുടെ ഊട്ടുപുരകളിലെ രുചിപുണ്യവുമായി സൗദിയിലെ ലുലു ശാഖകളിൽ കെങ്കേമമായി ഓണസദ്യ ഒരുക്കുന്നു. നാവിനും മനസ്സിനും ഗൃഹാതുരത്വത്തിന്റെ രുചിക്കൂട്ട് തൊട്ടുകൂട്ടി കേരളത്തിന്റെ സ്വാദിഷ്ഠമായ 22 ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയാണൊരുക്കുന്നത്. പഴയിടത്തിന്റെ കൈപ്പുണ്യം ഇത്തവണ ലുലുവിന്റെ ഓണസദ്യയില്‍ ആസ്വദിക്കാൻ കേവലം 32.90 റിയാല്‍ മാത്രം.
ഈ മാസം 28ന് വൈകീട്ട് ഏഴിനുള്ളിൽ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് ഉച്ചക്ക് 12.30ന് അതത് സ്റ്റോറുകളിൽനിന്ന് സദ്യ സ്വീകരിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഓര്‍ഡറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനായി ലുലുവിന്റെ ജിദ്ദ, റിയാദ്, അൽ ഖർജ്, കിഴക്കന്‍ പ്രവിശ്യയിലെ സ്റ്റോറുകളിലെ കസ്റ്റമര്‍ സർവിസിനെ സമീപിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.