'Take ലിറ്റിൽ മണൽ, put സം പൊട്ടറ്റോ, then കടുകു വറ കടുകു വറ...'-മണലിൽ ഉരുളക്കിഴങ്ങ് പുഴുങ്ങുന്നത് കാണാം
text_fieldsചുട്ടുതിളക്കുന്ന മണലിൽ പുഴുങ്ങിയെടുക്കുന്ന ഉരുളക്കിഴങ്ങുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഭക്ഷണപ്രേമികൾ ആഘോഷിക്കുന്ന വിഭവം. ഉത്തർപ്രദേശിലെ മയിൻപുരിയിൽ നിന്ന് ഫുഡ് േബ്ലാഗറായ അമർ ശിരോഹി പകർത്തിയ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
ഗോലാ ബസാറിലെ ഒരു തെരുവോര കടയിൽ ആണ് മണലിൽ ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുത്ത് മസാലയും ബട്ടറും ചേർത്ത് നൽകുന്നത്. വറുക്കാന്‍ ഉപയോഗിക്കുന്ന അടി ഭാഗം ഉരുണ്ട ലോഹ ചട്ടിയിൽ മണൽ ഇട്ട ശേഷം തന്തൂർ അടുപ്പിൽ വെച്ച് തീ കത്തിച്ച് ആണ് കിഴങ്ങ് പുഴുങ്ങിയെടുക്കുന്നത്. മണൽ എണ്ണ പോലെ തിളക്കുന്നതും കാണാം.
പുഴുങ്ങിയെടുക്കുന്ന ഉരുളക്കിഴങ്ങ് ലോഹ ചട്ടിയിൽ നിന്ന് കുട്ടയിലേക്ക് മാറ്റും. അതിനുശേഷം കുട്ട ഇളക്കിയാണ് തൊലി കളയുന്നത്. പിന്നീട് മല്ലി ചട്ണി, മസാല, ബട്ടർ എന്നിവക്കൊപ്പം കഴിക്കാനായി നൽകും. 200 ഗ്രാമുള്ള ഒരു പ്ലേറ്റിന് 20 രൂപയാണ് ഈടാക്കുന്നത്. ഏഴ് വർഷമായി താൻ ഇങ്ങിനെ ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുന്നണ്ടെന്നും കടക്കാരൻ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.