വട്ടപ്പാറക്ക് വേണം, വീണ്ടും കട്ടൻ
text_fieldsദേശീയപാതയിലെ അപകടങ്ങൾക്ക് അറുതി വരുത്തുന്നതിെൻറ ഭാഗമായി വട്ടപ്പാറയിൽ പൊലീസ് സഹായ കേന്ദ്രേത്താടനുബന്ധിച്ചുണ്ടായിരുന്ന രാത്രികാല കട്ടൻചായ വിതരണം പുനരാരംഭിക്കണമെന്നാവശ്യം ശക്തം. പൊലീസ് നേതൃത്വത്തിലാണ് രാത്രി ഡ്രൈവർമാർക്ക് കട്ടൻചായ വിതരണം ചെയ്തിരുന്നത്. ഇത് വട്ടപ്പാറയിൽ അപകടങ്ങൾ കുറക്കാൻ ഒരു പരിധി വരെ സഹായിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം ഒരുവർഷമായി ചായ വിതരണം നിലച്ചിട്ട്. ഏതെങ്കിലും സന്നദ്ധ സംഘടനകൾ കട്ടൻചായ വിതരണ ചെലവ് ഏറ്റെടുക്കുകയാണെങ്കിൽ പുലർച്ചയുണ്ടാകുന്ന അപകടങ്ങൾ ഒരുപരിധി വരെ ഇല്ലാതാക്കാനാകും.
ദേശീയപാത വഴി എത്തുന്ന ഡ്രൈവർമാർക്ക് ബോധവത്കരണവും മുന്നറിയിപ്പും എയ്ഡ് പോസ്റ്റ് കേന്ദ്രീകരിച്ച് നൽകാൻ തീരുമാനിച്ചെങ്കിലും കുറച്ചുകാലം മാത്രമാണ് സജീവമായി നടന്നത്. 24 മണിക്കൂറും െപാലീസ് സേവനം ലഭ്യമാണെങ്കിലും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ഒന്നിലധികം പൊലീസുകാരെ നിയമിക്കമെന്നാവശ്യവും ഉയരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.