അയൽനാട്ടിൽ പ്രിയമേറി വയനാടൻ കമ്പിളി നാരങ്ങ
text_fieldsഇതര ജില്ലകളിലേക്ക് കൊണ്ടുപോവാനായി ശേഖരിച്ച കമ്പിളി നാരങ്ങ
കൽപറ്റ: പറമ്പുകളിൽ പാഴായിപോകുന്ന കമ്പിളി നാരങ്ങ എന്നറിയപ്പെടുന്ന ബംബ്ലൂസ് വാങ്ങാന്‍ കച്ചവടക്കാര്‍ എത്തിയതോടെ കര്‍ഷകര്‍ക്ക് വരുമാനമാർഗം തെളിയുന്നു. ലോഡുകണക്കിന് ബംബ്ലൂസ് നാരങ്ങയാണ് ജില്ലയില്‍ നിന്നും അയല്‍ ജില്ലകളിലേക്ക് കയറ്റിപോകുന്നത്.
മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ അകറ്റാനും സാധാരണയുണ്ടാകുന്ന ജലദോഷവും പനിയും പ്രതിരോധിക്കാനും കമ്പിളി നാരങ്ങക്ക് കഴിവുണ്ട്. ഡെങ്കിപ്പനിയെ അകറ്റാനുള്ള ഔഷധമായി പലരും കമ്പിളിനാരങ്ങ ഉപയോഗിച്ചിട്ടുണ്ട്. ഒരു നാരങ്ങക്ക് രണ്ട് മുതൽ അഞ്ച് രൂപ വരെ കൃഷിക്കാരന് നല്‍കിയാണ് കച്ചവടക്കാര്‍ വാങ്ങുന്നത്.
പറമ്പുകളിൽ വെറുതെ കിടന്ന് ചീഞ്ഞുപോകുന്ന നാരങ്ങയാണ് ലോഡുകണക്കിന് വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്കും കർണാടകയിലെ മൈസൂരു തുടങ്ങിയ മാര്ക്കറ്റുകളിലേക്കുമാണ് ജില്ലയിലെ നാരങ്ങ കയറ്റി അയക്കുന്നത്. പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഇവയുടെ കച്ചവടം നടക്കുന്നുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിച്ചാൽ ഒരണ്ണത്തിന് 50 രൂപവരെ ലഭിക്കും. നാരങ്ങ ശേഖരിച്ച് വാഹനത്തില്‍ കയറ്റി വിപണിയിൽ എത്തിക്കുന്നതിന്റെ ചെലവ് കഴിച്ച് വലിയ മിച്ചം കച്ചവടക്കാര്‍ക്കും ലഭിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.