വൈവിധ്യമാർന്ന ഇവരുടെ രുചിക്കൂട്ടിന് പെരുമയേറെ
text_fieldsപന്തളം: ഇവരുടെ രുചിക്കൂട്ടിന് ഇരട്ടിമധുരം. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ സൗഹൃദ കൂട്ടായ്മയുടെയും ക്ലാസുകളിൽ പങ്കെടുത്ത് ആർജിച്ച അറിവുമായി ദമ്പതികളായ പന്തളം തുമ്പമൺ മേഴ്സി വില്ലയിൽ മാത്യുസ് എം. കോശിയും സാറാമ്മ മാത്യൂസും ചേർന്നാണ് രുചിക്കൂട്ട് ഒരുക്കുന്നത്. യോവേസ് പൈനസ് ആൻഡ് സ്നാക്സ് എന്നാണ് പേര്.
പ്രവാസിയായിരുന്ന മാത്യൂസ് എം. കോശിയും മുളക്കുഴ സെഞ്ച്വറി ആശുപത്രിയിലെ സ്റ്റാഫ് ആയിരുന്നു സാറാമ്മ മാത്യൂസ് ജോലി നഷ്ടപ്പെട്ടതോടെയാണ് ഇത്തരമൊരു സംരംഭത്തിലേക്ക് കടന്നത്. ഏത്തക്ക, ചക്ക, അവലോസ് പൊടി, മാവുണ്ട, മുന്ത്രിക്കൊത്ത്, ചമ്മന്തിപ്പൊടി, കുഴലപ്പം, വിവിധ തരം കട്ലറ്റുകൾ എന്നിവയാണ് ഇപ്പോൾ ഉണ്ടാക്കുന്നത്. 2021ൽ സ്വന്തം നിലയിൽ തുടങ്ങിയ സംരംഭം പിന്നീട് കുടുംബശ്രീയുടെ കീഴിലാക്കുകയായിരുന്നു. ചക്കയുടെ ഉൽപന്നങ്ങളിലായിരുന്നു തുടക്കം.
ഉപ്പേരി, ചക്ക വിളയിച്ചത്, ചക്ക ഹൽവ എന്നിവക്ക് ഏറെ ആവശ്യക്കാരുണ്ടായി. വിദേശത്ത് പോകുന്നവർക്ക് ആവശ്യാനുസരണം സാധനങ്ങൾ അപ്പോൾ തന്നെ ഉണ്ടാക്കിക്കൊടുക്കാറുമുണ്ട്. ഉല്പന്നങ്ങളിൽ ചക്ക-ഏത്തക്ക-ചേമ്പ് ഉപ്പേരികൾ, അച്ചാറുകൾ എന്നിവയും ചമ്മന്തിപ്പൊടിയും നന്നായി വിറ്റു പോകാറുണ്ട്. മുളകും, മല്ലിയും, കഴുകി ഉണക്കി മറ്റു മില്ലുകളിൽ പൊടിപ്പിച്ചു പാക്ക് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.