ബഹ്റൈനിലെ റസ്റ്റാറൻറുകൾക്കുള്ള ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ
text_fieldsമനാമ: റസ്റ്റാറൻറുകളും കോഫി ഷോപ്പുകളും ഇന്നുമുതൽ തുറക്കുന്നതിന് മുന്നോടിയായുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് കർശന ആരോഗ്യ മുൻകരുതൽ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. റസ്റ്റാറൻറുകളിലും കോഫി ഷോപ്പുകളിലും ഫുഡ് കോർട്ടുകളിലും 30 പേർക്കാണ് ഇരുന്ന് കഴിക്കാൻ അനുവാദം നൽകിയിട്ടുള്ളത്.
പ്രധാന നിർദേശങ്ങൾ:
1. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീരോഷ്മാവ് കവാടത്തിൽ പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിക്കണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ളവരെ അകത്ത് കടത്തരുത്. 444 എന്ന നമ്പറിൽ വിവരം അറിയിക്കാൻ നിർദേശിക്കണം.
2. ജീവനക്കാരനോ ഉപഭോക്താവോ കോവിഡ് ലക്ഷണങ്ങൾ കാണിച്ചാൽ അകത്ത് പ്രവേശിപ്പിക്കരുത്. 444 എന്ന നമ്പറിൽ വിവരം അറിയിക്കാൻ നിർദേശിക്കണം.
3. റിസർവേഷൻ പ്രോത്സാഹിപ്പിക്കണം. എന്നാൽ, സാമൂഹിക അകലം പാലിക്കാൻ കഴിയുമെങ്കിൽ റിസർവേഷൻ ഇല്ലാതെ എത്തുന്നവരെയും പ്രവേശിപ്പിക്കാം.
4. ഒാരോ റിസർവേഷനിലും എത്തുന്ന സംഘത്തിലെ ഒരാളെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങളും റിസർവേഷൻ സമയവും തീയതിയും രേഖപ്പെടുത്തണം. 30 ദിവസത്തേക്ക് ഇൗ വിവരങ്ങൾ സൂക്ഷിക്കണം.
5. സീറ്റ് ലഭ്യമല്ലെങ്കിൽ ഉപഭോക്താവ് പുറത്ത് കാത്തുനിൽക്കണം
6. പ്രവേശന കവാടങ്ങളിലും ഭക്ഷണ മേശകളിലും റെസ്റ്റ് റൂമുകളിലും 70 ശതമാനമെങ്കിലും ആൽക്കഹോൾ അടിസ്ഥാനമായ ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം.
7. പേപ്പർ നാപ്കിനുകൾ ലഭ്യമാക്കണം
8. ഒരുതവണ ഭക്ഷണ ശേഷം പുനരുപയോഗിക്കാവുന്ന മേശവിരികളും മാറ്റുകളും നാപ്കിനുകളും കഴുകണം. ടവലുകൾ 80 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ കഴുകണം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന മേശവിരികളാണ് അഭികാമ്യം.
9. ഭക്ഷണം കഴിക്കാൻ എത്തുേമ്പാഴും പുറത്തേക്ക് പോകുേമ്പാഴും മാസ്ക് ധരിക്കണം. ഇതിന് കൂട്ടാക്കാത്തവർക്ക് പ്രവേശനം അനുവദിക്കരുത്.
10. മാലിന്യങ്ങൾ ശേഖരിക്കാൻ കൂടുതൽ സംവിധാനം ഒരുക്കണം. കൂടെക്കൂടെ നീക്കം ചെയ്യുകയും വേണം.
11. ഉപ്പ്, കുരുമുളക്, പഞ്ചസാര, കെച്ചപ്പ് തുടങ്ങിയവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലായിരിക്കണം
12. ജീവനക്കാർ എല്ലാ സമയവും മാസ്ക്കും ഗ്ലൗസും ധരിക്കണം
13. സെൽഫ് സർവിസ് ഒപ്ഷൻ ഒഴിവാക്കണം. ഭക്ഷണം ടേബിളിൽ നൽകണം
14. സർവിസ് കൗണ്ടറിൽ ഭക്ഷണം ഒാർഡർ ചെയ്യുന്നത് ഫുഡ് കോർട്ടുകളിൽ മാത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.