ലോക ഭക്ഷ്യമേളയുമായി ലുലു
text_fieldsഅബൂദബി: ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലുവിൽ 'വേൾഡ് ഫുഡി'ന് തുടക്കം. നവംബർ 10 വരെ നീളുന്ന ആഘോഷത്തിൽ 25 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആഗോള വിഭവങ്ങൾ ഉപഭോക്താക്കളുടെ മുന്നിലെത്തും. യു.എ.ഇയുടെ ആദ്യത്തെ വെർച്വൽ പാചക മത്സരം 'മാസ്റ്റർ ഹോം ഷെഫ്: ദ സേർച്ച് ഫോർ ദ ഹോം ക്യുലിനറി സ്റ്റാർ', മറ്റ് ഇൻസ്റ്റോർ ഉൽപ്പന്ന ഓഫറുകൾ എന്നിവ ഭക്ഷണപ്രിയരെയും ഷോപ്പർമാരെയും വേൾഡ് ഫുഡിൽ ഒരുമിപ്പിക്കുന്നു.
ബിരിയാണി മേള (24 വരെ), മാസ്റ്റർ ഹോം ഷെഫ് (നവംബർ ആറ് വരെ), ഏഷ്യൻ ഫുഡ് (25 – 27), ബി. ബി.ക്യു ഫെസ്റ്റിവൽ (28 – 31), മലബാർ തക്കാരം (നവംബർ 1 – 2), അറേബ്യൻ ഡിലൈറ്റ്സ് (3 – 4), ധാബാ വാലാ(5 – 7), ബേക്സ് ആൻഡ് സ്വീറ്റസ് (5 – 7) കോണ്ടിനെൻറൽ (8 – 10) എന്നീ ദിവസങ്ങളിലാണ് ഭക്ഷ്യമേള. ചലച്ചിത്ര താരം നൈല ഉഷ ഭക്ഷ്യമേള ദുബൈയിൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ് ഡയറക്ടർ ജെയിംസ് വർഗീസ്, റീജിയണൽ ഡയറക്ടർ കെ.പി തമ്പാൻ, മറ്റു ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
15 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന ഭക്ഷ്യമേള ഇതുവരെയുള്ള ഏറ്റവും വലിയ ആഘോഷമാണെന്ന് മാനേജ്മെൻറ് അറിയിച്ചു. മഹാമാരിയുടെ പരിമിതികൾക്കിടയിലും വിവിധ എംബസികൾ, േട്രഡ് െപ്രാമോഷൻ കൗൺസിലുകൾ, കമ്മ്യൂണിറ്റി ഓർഗനൈസേഷനുകൾ, ഹോട്ടൽ, ടൂറിസം മേഖല, സെലിബ്രിറ്റി ഷെഫ്, സോഷ്യൽ മീഡിയ എന്നിവരിൽ നിന്ന് വിപുലമായ പിന്തുണ ലഭിച്ചു. ആഗോള രുചികളുടെ വിശാലമായ േശ്രണി ഒരുക്കുക എന്നതാണ് ലക്ഷ്യമെന്നും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.
മാസ്റ്റർ ഹോം ഷെഫ്, ലിറ്റിൽ ഹോം ഷെഫ് വെർച്വൽ പാചക മത്സരങ്ങൾ എന്നിവയും ലുലു അവതരിപ്പിക്കുന്നുണ്ട്. ഒന്നാം സമ്മാനം 3,000 ദിർഹം, രണ്ടാം സമ്മാനം 2,000 ദിർഹം, മൂന്നാം സമ്മാനം 1,000 ദിർഹം എന്നിങ്ങനെ നൽകും. വെർച്വൽ പാചക മത്സരങ്ങളുടെ വിവരങ്ങൾക്ക് https://www.luluhypermarket.com/en-ae/worldfood-en സന്ദർശിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.