Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightദക്ഷിണേന്ത്യൻ സദ്യ...

ദക്ഷിണേന്ത്യൻ സദ്യ രുചിച്ച് തായ്‍ലൻഡ് യൂട്യൂബർ; പ്രതികരണം വൈറൽ

text_fields
bookmark_border
thai youtuber south indian food
cancel
Listen to this Article

ബാങ്കോക്ക്: ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷണം കിട്ടുന്ന നാട് തെരഞ്ഞെടുക്കുകയാണെങ്കിൽ അതിൽ മുൻപന്തിയിൽ തന്നെയാകും ഇന്ത്യയുടെ സ്ഥാനം. ഇന്ത്യൻ ഭക്ഷണത്തിന്റെ സ്വാദ് കേട്ടറിഞ്ഞ് നമ്മുടെ നാട് സന്ദർശിക്കാനെത്തുന്ന വിദേശികൾ നിരവധിയാണ്. ദക്ഷിണേന്ത്യൻ സദ്യ കഴിച്ച് തായ്‍ലൻഡ് യൂട്യൂബറുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ദക്ഷിണേന്ത്യൻ രുചി ആസ്വദിക്കുന്ന തായ്‍ലൻഡുകാരന്റെ മുഖഭാവമാണ് ഏവരെയും ആകർഷിച്ചത്.

ഫുഡ് ബ്ലോഗറായ മാർക് വീൻസാണ് വൈറൽ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ബാങ്കോക്കിലെ സുഖം റസ്റ്ററന്റിൽ വെച്ചാണ് വീൻസ് 18 ദക്ഷിണേന്ത്യൻ ഭക്ഷണപദാർത്ഥങ്ങൾ രുചിച്ചുനോക്കിയത്. ചോറ്, അവിയൽ, സാമ്പാർ, രസം, അച്ചാറ് എന്നിവ വാഴ ഇലയിലാണ് വിളമ്പിയത്. കൈകൊണ്ട് വളരെ ആസ്വദിച്ചാണ് ഹീൻസ് ഭക്ഷണം കഴിക്കുന്നതെന്ന് വിഡിയോയിൽ കാണാം.

ഭക്ഷണം കഴിച്ച ശേഷമുള്ള വീൻസിന്റെ ഭാവങ്ങൾക്ക് കൈയ്യടിക്കുകയാണ് നെറ്റിസൺസ്. ഏഴുലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വിഡിയോക്ക് ഇതിനോടകം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videoSouth-Indian foodMark Wiens
News Summary - Thailand YouTubers reaction viral after tasting South-Indian food at restaurant
Next Story