Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_right‘ഇഡലിയോട് ഇത് ചെയ്തവർ...

‘ഇഡലിയോട് ഇത് ചെയ്തവർ ശിക്ഷ അർഹിക്കുന്നു’ -വൈറലായി പുതിയ പലഹാരം

text_fields
bookmark_border
lava idali
cancel

പ്രാതൽ എന്ന് പറയുമ്പോഴേ ദക്ഷിണേന്ത്യൻ പലഹാരങ്ങളാണ് പലരുടെയും മനസിൽ ഓടിയെത്തുക. അവയിൽ ഒഴിച്ചുകൂടാനാവാത്തതാണ് ഇഡലി, ദോശ, അപ്പം പോലുള്ള ഭക്ഷണങ്ങൾ. കാലം മാറുംതോറും കോലം മാറുന്നതുപോലെ തന്നെ ഇവയിലൊക്കെയും മാറ്റങ്ങൾ വന്നിട്ടുണ്ട്.

അതിൽ ചിലതൊക്കെ ആളുകൾ സ്വീകരിക്കും. എന്നാൽ ചില കൂട്ടുകൾ അപ്രിയമാവുകയും ചെയ്യും. അത്തരത്തിൽ വൈറലായി ആളുകളുടെ പ്രീതി നേടാനാവാത്ത ഭക്ഷണപദാർഥത്തെ കുറിച്ചാണ് പറയുന്നത്. പേര് ലാവാ ഇഡലി.

സംഭവം ഒറ്റനോട്ടത്തിൽ ഗംഭീരം. ഇഡലിയും വാട്ടർ ബാൾസ് അഥവാ ഗോൾഗപ്പയും ചേർന്ന് പാകം ചെയ്‌തെടുക്കുന്ന വിഭവമാണ് ലാവ ഇഡലി. ഈ വിഭവത്തിന്റെ ചേരുവകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

ഇഡലിക്കായുള്ള മാവ് കുഴച്ച് ബൗളുകളിലായി നിറക്കും. ശേഷം ഗോൾഗപ്പകളിൽ സാമ്പാർ ഒഴിച്ച് ഇഡലിക്കായി ബൗളിൽ കുഴച്ച മാവിനുള്ളിൽവെക്കും അതിനുശേഷം അവ മുഴുവനായി മാവ് നിറച്ച് മൂടും. ശേഷം എട്ട് മുതൽ പത്തു മിനിറ്റ് വരെ അവ പാകമാകാൻ സ്റ്റീമറിൽ വെക്കണം. ഇതോടെ ലാവാ ഇഡലി റെഡി.

‘ഇഡലിയോട് ഇത് ചെയ്തവർ ശിക്ഷ അർഹിക്കുന്നു’ എന്ന അടിക്കുറുപ്പോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായത്. നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. അതിൽ പാചകക്കാരനായ ഒരാൾ പറയുന്നത്, ഇഡലിയോടും ഗോളപ്പയോടും ഈ വിഭവം ഒരു നീതിയും പുലർത്തിയിട്ടില്ലെന്നാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lava idalinew dish
News Summary - Those who did this to Idali deserves punishment -new dish
Next Story