Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightവ​നി​ത​ക​ൾ​ക്ക്...

വ​നി​ത​ക​ൾ​ക്ക് ‘വെ​ല്ലു​വി​ളി’​യാ​യി പു​രു​ഷ​ന്മാ​രു​ടെ 'രുചി'യാവേശം

text_fields
bookmark_border
വ​നി​ത​ക​ൾ​ക്ക് ‘വെ​ല്ലു​വി​ളി’​യാ​യി പു​രു​ഷ​ന്മാ​രു​ടെ രുചിയാവേശം
cancel
camera_alt

ലോ​ക വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ല​പ്പു​റം മു​നിസി​പ്പ​ൽ വ​നി​ത ലീ​ഗ് ക​മ്മി​റ്റി ടൗ​ൺ​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ന​ള​പാ​ച​ക മ​ത്സ​ര​ത്തി​ൽ​നി​ന്ന്

മ​ല​പ്പു​റം: വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രു​ചി​യേ​റും വി​ഭ​വ​ങ്ങ​ളു​​ണ്ടാ​ക്കി വ​നി​ത​ക​ൾ​ക്ക്​ ‘വെ​ല്ലു​വി​ളി’ ഉ​യ​ർ​ത്തി പു​രു​ഷ​ന്മാ​രു​ടെ കൈ​പു​ണ്യം. മ​ല​പ്പു​റം മു​നി​സി​പ്പ​ൽ വ​നി​ത ലീ​ഗ്​ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പു​രു​ഷ​ന്മാ​ർ​ക്കു​ള്ള പാ​ച​ക മ​ത്സ​ര​മാ​ണ്​ വേ​റി​ട്ട രു​ചി​കൂ​ട്ടൊ​രു​ക്കി രു​ചി​യാ​വേ​ശം തീ​ർ​ത്ത​ത്. തേ​ങ്ങ​പാ​ൽ ചി​ക്ക​ൻ, ക​പ്പ​യും ബീ​ഫും, ഫി​ഷ്​ ബി​രി​യാ​ണി, ബീ​ഫ്​ ബി​രി​യാ​ണി, ചി​ക്ക​ൻ ബ്രോ​സ്റ്റ്, കൂ​വ​പ്പൊ​ടി പു​ഡി​ങ്, ചി​ക്ക​ൻ ചി​ല്ലി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളു​മാ​യി മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളെ രു​ചി​കൊ​ണ്ട്​ വ​ട്ടം​ചു​റ്റി​ച്ചു. മ​ത്സ​ര​ത്തി​ൽ ഹാ​ജി​യാ​ർ​പ​ള്ളി സ്വ​ദേ​ശി പി. ​കോ​യ ഒ​ന്നാം സ്ഥാ​ന​വും പ​ട്ട​ർ​ക്ക​ട​വ്​ സ്വ​ദേ​ശി ന​ഈം അ​റ​ബി ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. മ​ല​പ്പു​റം ടൗ​ൺ​ഹാ​ൾ മു​റ്റ​ത്ത്​ ‘ന​ള​പാ​ച​ക മ​ത്സ​രം’ പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മു​നി​സി​പ്പ​ൽ വ​നി​ത ലീ​ഗ് പ്ര​സി​ഡ​ന്‍റ്​ മ​റി​യു​മ്മ ശ​രീ​ഫ് കോ​ണോ​ത്തൊ​ടി, സെ​ക്ര​ട്ട​റി അ​ഡ്വ. റി​നി​ഷ റ​ഫീ​ഖ്, ട്ര​ഷ​റ​ർ കെ.​പി. മാ​യ, ടി.​ടി. സൈ​ന​ബ, എം. ​ആ​ബി​ദ, എം. ​ആ​രി​ത, മൈ​മൂ​ന, സ​മീ​റ, നു​സ്​​റ​ത്ത്​ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens day 2023food preparation
News Summary - womens day food preparation by group of men
Next Story