വിജനമായ ദ്വീപിലേക്ക് അമേരിക്കക്കാർ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് ഈ ഇന്ത്യൻ വിഭവങ്ങൾ
text_fieldsലോകമെമ്പാടും തംരംഗമാകുന്ന ഇന്ത്യൻ ഭക്ഷണങ്ങൾ ധാരാളമുണ്ട്. ബിരിയാണി മുതൽ ഗോൾഗപ്പ വരെ, വട പാവ് മുതൽ ഭേൽ പൂരി വരെ ഭക്ഷണപ്രിയർക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഫുഡ് മാഗസിൻ 'ഈറ്റർ' 2023-ൽ തീർച്ചയായും സന്ദർശിക്കേണ്ട ഭക്ഷണ നഗരമായി പ്രഖ്യാപിച്ചത് കൊൽക്കത്തയെയാണ്.
ഇപ്പോഴിതാ, യു.എസ് ആസ്ഥാനമായുള്ള ഗ്രോസറി ശൃംഖല ട്രേഡർ ജോസ് ഉപഭോക്തൃ സർവേയിലൂടെ തിരഞ്ഞെടുത്ത 2023-ലെ ഏറ്റവും ജനപ്രിയ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഒരു ഇന്ത്യൻ കോമ്പോ ഭക്ഷണം.
14-ാമത് വാർഷിക ഉപഭോക്തൃ ചോയ്‌സ് അവാർഡ് എന്ന പേരിൽ ട്രേഡർ ജോ അവരുടെ വെബ്‌സൈറ്റിൽ തിങ്കളാഴ്ചയാണ് ജനപ്രിയ ഭക്ഷണങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
18,000 ഓളം ഉപഭോക്താക്കളോട്, 'വിജനമായ ദ്വീപിലേക്ക് നിങ്ങൾ എന്ത് ഉൽപ്പന്നങ്ങൾ കൊണ്ടുപോകും' എന്ന ചോദ്യമായിരുന്നു ഉന്നയിച്ചത്. ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, പ്രധാന ഭക്ഷണം, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലും വോട്ട് ചെയ്യാൻ അവസരമുണ്ട്. കൗതുകകരമെന്നു പറയട്ടെ, യു.എസ് ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന പ്രധാന ഭക്ഷണത്തിൽ ഒന്നാംസ്ഥാനം ഇന്ത്യൻ ഭക്ഷണത്തിനാണ്. ബട്ടർ ചിക്കൻ - ബസ്മതി റൈസ് കോമ്പോ ആയിരുന്നു അത്.
ട്രേഡർ ജോ ബട്ടർ ചിക്കന്റെ പാചകക്കുറിപ്പും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാം റണ്ണറപ്പും ഒരു ഇന്ത്യൻ ഭക്ഷണമാണ്. ജനപ്രിയമായ ചിക്കൻ ടിക്ക മസാല. പട്ടികയിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ ഉൽപ്പന്നം പാലക് പനീർ ആണ്, ഇത് വീഗൻ/വെജിറ്റേറിയൻ ഉൽപ്പന്ന വിഭാഗത്തിൽ നാലാമതായി തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.