അളവുകള്‍ മനസ്സിലാക്കാം
text_fieldsചതുരശ്ര അടി
(Square foot)
വീതിയും നീളവും അടി (foot)അളവില്‍ ഗുണിച്ചാല്‍ ചതുരശ്ര അടി ലഭിക്കും. വിസ്തീര്‍ണം പറയാനാണ് ഈ ഏകകം ഉപയോഗിക്കുന്നത്. ഉദാഹരണം 10 അടി വീതിയും 10 അടി നീളവുമുള്ള മുറിയുടെ വിസ്തീര്‍ണം 100 ചതുരശ്ര അടിയാണ്.
ചതുരശ്ര മീറ്റര്‍
(Square Metre OR M2)
വിസ്തീര്‍ണം ചതുരശ്ര മീറ്ററിലും പറയാം. വീതിയും നീളവും മീറ്റര്‍ അളവില്‍ ഗുണിച്ചാല്‍ ചതുരശ്ര മീറ്റര്‍ ലഭിക്കും. ഉദാഹരണം 10 മീറ്റര്‍ വീതിയും 10 മീറ്റര്‍ നീളവുമുള്ള ഹാളിന്‍െറ വിസ്തീര്‍ണം 100 ചതുരശ്ര മീറ്ററായിരിക്കും.
മീറ്ററിനെ അടിയാക്കാന്‍
ഒരു ചതുരശ്ര മീറ്റര്‍ 10.76 ചതുരശ്ര അടിയാണ്. ചതുരശ്ര മീറ്ററിനെ ചതുരശ്ര അടിയാക്കാന്‍ 10.76 കൊണ്ട് ഗുണിച്ചാല്‍ മതി.ചതുരശ്ര അടിയെ ചതുരശ്ര മീറ്ററാക്കാന്‍ 10.76 കൊണ്ട് ഹരിക്കുക.
ഘന അടി, ഘന മീറ്റര്‍
നീളത്തിനും വീതിക്കുമൊപ്പം ഉയരംകൂടി വരുമ്പോള്‍ അളവ് ക്യൂബിക്കിലേക്ക് മാറും. ഇത് അടിയിലാണെങ്കില്‍ ക്യൂബിക് (ഘന) അടിയും മീറ്ററിലാണെങ്കില്‍ ക്യൂബിക് (ഘന) മീറ്ററുമായി. ക്യൂബിക് മീറ്ററിനെ എംക്യൂബ് (M3) എന്നും പറയും.
ഉദാഹരണത്തിന് ഒരു മീറ്റര്‍ വീതി, ഒരു മീറ്റര്‍ നീളം, ഒരു മീറ്റര്‍ ഉയരം എന്നിവ ചേര്‍ന്നാല്‍ ഒരു ക്യൂബിക് മീറ്റര്‍ അഥവാ എംക്യൂബ് ആയി. കോണ്‍ക്രീറ്റ്, കരിങ്കല്‍കെട്ട്, ചെങ്കല്‍ കെട്ട്, മണല്‍ തുടങ്ങിയത് അളക്കുന്നത് ക്യൂബിക്കിലാണ്. ക്യൂബിക് അടി (Cft)യില്‍ നിന്ന് ക്യൂബിക് മീറ്ററിലേക്ക് അളവുരീതി മാറിക്കൊണ്ടിരിക്കുകയാണ്.
യൂനിറ്റ്
100 ഘന അടിയാണ് ഒരു യൂനിറ്റ്. മീറ്ററില്‍ പറയുകയാണെങ്കില്‍ 2.83 ഘന മീറ്ററാണ് ഒരു യൂനിറ്റ്. 300 ചതുരശ്ര അടി നാലിഞ്ച് കനത്തില്‍ വാര്‍ത്താല്‍ ഒരു യൂനിറ്റ് കോണ്‍ക്രീറ്റ് ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.