ആറും സെന്‍റും
text_fieldsവീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്‍റ്, ആര്‍ എന്നിവ. എന്നാല്‍ ഒരു സെന്‍റ്/ആര്‍ എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും മാത്രം അറിയേണ്ട വിവരമല്ല ഇത്. വീട് നിര്‍മിക്കുന്ന, അതിനായി ആഗ്രഹിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരമാണത്.
ഒരു സെന്‍്റ് എന്നുപറഞ്ഞാല്‍ 40.46 ചതുരശ്ര മീറ്ററാണ്. അതായത് 435 ചതുരശ്ര അടി. ഇപ്പോള്‍ സെന്‍റിന് പകരം മെട്രിക് അളവായ ആര്‍ ആണു ആധാരത്തിലും മറ്റു ഒൗദ്യോഗിക രേഖകളിലും ഉപയോഗിക്കുന്നത്. ഒരു ആര്‍ എന്നത് 100 ചതുരശ്ര മീറ്റാണ്-അതായത് രണ്ട് സെന്‍റും 470 ചതുരശ്ര ലിംഗ്സും. (രണ്ടര സെന്‍റിന് 30 ച.ലിംഗ്സ് കുറവ്).
1000 ചതുരശ്ര ലിംഗ്സാണ് ഒരു സെന്‍റ്. അതായത് ഒരു സെന്‍റ് = 0.40 ആര്‍.
1 സെന്‍റ്= 0.40 ആര്‍
2 സെന്‍റ്= 0.81 ആര്‍
3 സെന്‍റ്= 1.21 ആര്‍
4 സെന്‍റ്= 1.62 ആര്‍
5 സെന്‍റ്= 2.02 ആര്‍ (2 ആര്‍+2ച.മീറ്റര്‍)
6 സെന്‍റ്= 2.43 ആര്‍
7 സെന്‍റ്= 2.83 ആര്‍
8 സെന്‍റ്= 3.24 ആര്‍
9 സെന്‍റ്= 3.64 ആര്‍
10 സെന്‍റ്= 4.05 ആര്‍ (4 ആര്‍ + 5 ച.മീറ്റര്‍)
15 സെന്‍റ് = 6 ആര്‍ +7 ച.മീറ്റര്‍
20 സെന്‍റ് = 8 ആര്‍ +9 ച.മീറ്റര്‍
25 സെന്‍റ് = 10 ആര്‍ +12 ച.മീറ്റര്‍
30 സെന്‍റ് = 12 ആര്‍ +14 ച.മീറ്റര്‍
40 സെന്‍റ് = 16 ആര്‍ +19 ച.മീറ്റര്‍
50 സെന്‍റ് = 20 ആര്‍ +23 ച.മീറ്റര്‍
1 ഏക്കര്‍ (100സെന്‍റ്) =40 ആര്‍ +47 ച.മീറ്റര്‍
ആധാരങ്ങളില്‍ വസ്തുവിന്‍െറ അളവ് മെട്രിക് അളവില്‍ മാത്രമേ എഴുതാവൂ എന്നാണ് പുതിയ നിര്‍ദേശം. ഉദാഹരണത്തിന് രണ്ട് സെന്‍റ് എന്നതിന് പകരം 0 ഹെക്ടര്‍ 0 ആര്‍ 81 ച.മീറ്റര്‍ എന്നു മാത്രമേ എഴുതാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.