കാര്‍പ്പറ്റ് ഏരിയയും ബില്‍ട്ട്അപ്പ് ഏരിയയും
text_fieldsകാര്‍പ്പറ്റ് ഏരിയ
ഒരു കെട്ടിടത്തില്‍ ചുമരിന്‍െറ കനം ഒഴിവാക്കിയുള്ള ഏരിയയാണ് കാര്‍പ്പറ്റ് ഏരിയ അഥവാ ഫ്ളോര്‍ ഏരിയ. പരവതാനി വിരിക്കാവുന്ന സ്ഥലം എന്നര്‍ഥം.
ബില്‍ട്ട്അപ്പ് ഏരിയ
കെട്ടിടത്തിന്‍െറ ചുമരിന്‍െറ കനം കൂടി ഉള്‍പ്പെടുത്തിയുള്ള ഏരിയ. കാര്‍പ്പറ്റ് ഏരിയയും ചുമരിന്‍െറ വീതിയും കൂട്ടിയാല്‍ ബില്‍ട്ട്അപ്പ് ഏരിയയായി.
സൂപ്പര്‍ ബില്‍ട്ട്അപ്പ് ഏരിയ
കെട്ടിടത്തിന്‍െറ ബില്‍ട്ട്അപ്പ് ഏരിയയോട് ലോബി, ലിഫ്റ്റ്, ഗോവണി തുടങ്ങിയ പൊതു ഉപയോഗ സ്ഥലംകൂടി ചേര്‍ത്താല്‍ സൂപ്പര്‍ ബില്‍ട്ട്അപ്പ് ഏരിയയായി.
പ്ളിന്ത് ഏരിയ
കെട്ടിടത്തിന്‍െറ മൊത്തം തറവിസ്തീര്ണമാണ് പ്ളിന്ത് ഏരിയ.
ഫൗണ്ടേഷന്
തറ കെട്ടുമ്പോള്‍ മണ്ണിനടിയില്‍ വരുന്ന ഭാഗമാണ് ഫൗണ്ടേഷന്.
ബേസ്മെന്റ്
തറ കെട്ടുമ്പോള്‍ ഭൂനിരപ്പിന് പുറത്ത് കാണുന്ന ഭാഗത്തെയാണ് ബേസ്മെന്റ് എന്ന് പറയുന്നത്.
ആര്.സി.സി
ആര്.സി.സി എന്നാല്‍ റീ ഇന്‍ഫോഴ്സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് (Re-inforced Cement Concrete). ലളിതമായി പറഞ്ഞാല്‍ കമ്പി കെട്ടി ചെയ്യുന്ന സിമന്റ് കോണ്‍ക്രീറ്റ്. ഇവിടെ കമ്പിയാണ് റീ ഇന്‍ഫോഴ്സ്മെന്റ് ഏജന്റ്. കമ്പിയില്ലാതെ നിലവും മറ്റും കോണ്‍ക്രീറ്റ് ചെയ്യുന്നതിനെ പി.സി.സി എന്നാണ് പറയുക. പി.സി.സി എന്നാല്‍ പ്ളെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് (Plain Cement Concrete).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.