ചെലവില്ലാതെ തണുപ്പിക്കാം
text_fieldsപെരുമഴയത്തും ചുട്ടുപൊള്ളും നമ്മുടെ പല കോണ്‍ക്രീറ്റ് വീടുകളും. എ.സി വെച്ചാല്‍ വരുന്ന കറന്‍റ് ബില്‍ ഓര്‍ത്ത് ചൂട് സഹിക്കേണ്ട കാര്യമില്ല. വീട് നിര്‍മാണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ചൂടുകുറക്കാം.
വീട് നില്‍ക്കുന്ന സ്ഥലത്തെ സൂര്യപ്രകാശത്തിന്‍െറ രീതി കൃത്യമായി മനസ്സിലാക്കിയാല്‍ പകുതി പ്രശ്നം തീര്‍ന്നു. പ്രകാശം നേരിട്ട് പതിക്കുന്ന വീടിന്‍െറ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ ക്രമീകരിച്ചാല്‍ മതി. കാര്‍പോര്‍ച്ചോ സിറ്റൗട്ടോ ഇവിടെ നിര്‍മിക്കാം.
വെയില്‍ ഏറെ വീഴാത്ത ഭാഗങ്ങളില്‍ പരമാവധി വലിയ ജനാലകള്‍ വെക്കാം. സുരക്ഷയുടെ പേരില്‍ കുട്ടി ജനാലകള്‍ വെക്കുന്ന പ്രവണത പലേടത്തുമുണ്ട്. ഇത് പ്രോത്സാഹിപ്പിക്കരുത്. വലിയ ജനാലകള്‍ വഴി കാറ്റ് കൂടുതല്‍ ഉള്ളിലത്തെും. ചുമരുകള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. പരന്ന മേല്‍ക്കൂരകളെക്കാള്‍ ചരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചോര്‍ച്ച ഒഴിവാക്കാനും ഇതുപകരിക്കും.ചെരിഞ്ഞ മേല്‍ക്കൂരയില്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും.
സീലിങ്ങിന് 12 അടി വരെ പൊക്കം കൊടുക്കാം. വിഖ്യാത ആര്‍ക്കിടെക്റ്റ് ലാറിബേക്കര്‍ വികസിപ്പിച്ചെടുത്ത ഫില്ലര്‍ കോണ്‍ക്രീറ്റ് ഫെറോ സിമന്‍റ് റൂഫ് എന്ന ആശയവും വീട്ടിനകത്ത് ചൂട് കുറക്കാന്‍ സഹായകമാണ്. കോണ്‍ക്രീറ്റിനകത്ത് ഓടുവെച്ച് വാര്‍ക്കുന്ന രീതിയാണിത്. ഇതുവഴി കോണ്‍ക്രീറ്റിന്‍െറ ചെലവ് ലാഭിക്കാം.
സിമന്‍റ്, കമ്പി, ഗ്ളാസ്, സിമന്‍റ് ബ്ളോക്കുകള്‍, ടൈലുകള്‍, പെയിന്‍റ് എന്നിവ ചൂട് ആഗിരണം ചെയ്യുന്നവയാണ്. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറക്കണം. തറ പണിയാന്‍ കരിങ്കല്ളോ വെട്ടുകല്ളോ ഉപയോഗിക്കാം. ചുമരിന് മണ്‍കട്ടകള്‍, ഇഷ്ടിക എന്നിവയാകാം.
ചുമര്‍ തേക്കാന്‍ സിമന്‍റിന് പകരം മണ്ണുപയോഗിക്കുന്ന മഡ് പ്ളാസ്റ്ററിങ്ങിന് പ്രിയമേറുകയാണ്. മണ്ണ് തേച്ചു പിടിപ്പിക്കുക വഴി വീടിനകത്ത് ചൂടുകുറയുക മാത്രമല്ല, ചെലവും കുറയും. പെയിന്‍റിങ് ആവശ്യമില്ലാത്തതിനാല്‍ ഭാവിയില്‍ ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും കുറക്കാം.പരുക്കനായും മിനുസമായും മണ്ണുതേക്കുന്ന രീതിയുണ്ട്. പെയിന്‍റിനെ വെല്ലുന്ന അഴകാണ് മഡ് പ്ളാസ് റ്ററിങ്ങിന്‍െറ മറ്റൊരു പ്രത്യേകത. വീടിനകത്തത്തെുന്ന ചൂടിനെ പെയിന്‍റുകള്‍ ആഗിരണം ചെയ്യുകയും അത് മുറിയില്‍ പടര്‍ത്തുകയും ചെയ്യും. ഇതും ചൂടു കൂടാന്‍ ഇടയാക്കും.സൂര്യപ്രകാശം നേരിട്ട് തട്ടുന്ന ഭാഗങ്ങളില്‍ നീല, പച്ച,വെള്ള പെയിന്‍റടിച്ച് ചൂടിനെ തടയാം.
ചൂട് നിയന്ത്രിക്കുന്നതില്‍ ലൈറ്റിങ്ങിനുമുണ്ട് വലിയപങ്ക്. സാധാരണ ബള്‍ബുകള്‍ക്ക് പകരംസി.എഫ് ബള്‍ബുകള്‍ ഇട്ടാല്‍ ചൂട്കുറയും.
ചിത്രങ്ങള്‍: വാസ്തുകം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.